മുംബൈ: 'ലവ് ജിഹാദ്' തടയുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരുന്നത് പരിഗണനയിലാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്. മറ്റ് സംസ്ഥാനങ്ങളിലെ സമാന നിയമങ്ങൾ കൂടി പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും ഫഡ്നാവിസ് പറഞ്ഞു.
പെൺകുട്ടികൾ പ്രണയവിവാഹിതരാവുകയും മതംമാറുകയും ചെയ്യുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനെതിരെ നിയമം വേണമെന്ന് എല്ലാ കോണിൽ നിന്നും ആവശ്യമുയരുകയാണ്. നേരത്തെ ഇതുമായി ബന്ധപ്പെട്ട് സഭയിൽ ഞാൻ പ്രഖ്യാപനം നടത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ നിയമങ്ങൾ പഠിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും -ഫഡ്നാവിസ് പറഞ്ഞു.
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ശിക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിയെ കുറിച്ചും ഫഡ്നാവിസ് പറഞ്ഞു. തങ്ങൾക്ക് അനുകൂലമായ വിധി വരുമ്പോൾ ചിലർ സുപ്രീംകോടതിയെ പുകഴ്ത്തുകയും എതിരായ വിധി വരുമ്പോൾ കുറ്റപ്പെടുത്തുകയും ചെയ്യുകയാണ്. ഈ രീതി ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കലാണ്. രാഹുലിന്‍റെ പ്രസ്താവന അനുചിതമാണെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് കാണാതെയാണ് കോൺഗ്രസും മറ്റ് കക്ഷികളും കോടതിവിധിയെ പ്രശംസിക്കുന്നതെന്നും ഫഡ്നാവിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.