ന്യൂഡൽഹി: ജനാധിപത്യം ആക്രമണം നേരിടുന്നുവെന്നും അതിന് ലോക്സഭ സ്പീക്കർ ഓം ബിർല മുന്നിൽനിന്ന് നയിക്കുകയാണെന്നുമുള്ള ഗുരുതര ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. കഴിഞ്ഞ മൂന്ന് ദിവസമായി ബി.ജെ.പി മന്ത്രിമാരെ മാത്രം മൈക്കിൽ സംസാരിക്കാൻ അനുവദിക്കുകയും ഒരു പ്രതിപക്ഷ അംഗത്തെ പോലും സംസാരിക്കാൻ അനുവദിക്കാതെ പാർലമെന്റ് നിർത്തിവെക്കുകയുമാണ് സ്പീക്കർ ചെയ്തതെന്നും അവർ ട്വീറ്റിൽ ചൂണ്ടിക്കാട്ടി. ഈ ട്വീറ്റിന്റെ പേരിൽ ജയിലിൽ പോകാനും താൻ തയാറാണെന്നും അവർ കുറിച്ചു.
‘‘കഴിഞ്ഞ മൂന്ന് ദിവസമായി ബി.ജെ.പി മന്ത്രിമാരെ മാത്രം മൈക്കിൽ സംസാരിക്കാൻ അനുവദിക്കുകയും ഒരു പ്രതിപക്ഷ അംഗത്തെ പോലും സംസാരിക്കാൻ അനുവദിക്കാതെ പാർലമെന്റ് നിർത്തിവെക്കുകയുമാണ് സ്പീക്കർ ഓം ബിർല ചെയ്തത്. ജനാധിപത്യം ആക്രമണം നേരിടുകയാണ്. അതിന് സ്പീക്കർ മുന്നിൽനിന്ന് നയിക്കുന്നു. ഈ ട്വീറ്റിന്റെ പേരിൽ ജയിലിൽ പോകാനും ഞാൻ തയാറാണ്’’, അവർ ട്വിറ്ററിൽ കുറിച്ചു. സ്പീക്കർ ഓം ബിർലയെ ടാഗ് ചെയ്താണ് കുറിപ്പ്.
ലോക്സഭയിലെ കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയും സമാന ആരോപണവുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. തന്റെ മേശയിലെ മൈക്ക് കഴിഞ്ഞ മൂന്ന് ദിവസമായി നിശബ്ദമാക്കിയിരിക്കുകയാണെന്നും പ്രതിപക്ഷ അംഗങ്ങളുടെ മൈക്കുകൾ ഇന്ത്യയിൽ പലപ്പോഴും നിശബ്ദമാക്കപ്പെടുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ ഇത് സാധൂകരിക്കുന്നുവെന്നും സ്പീക്കർ ഓം ബിർലക്കയച്ച കത്തിൽ അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.