ഡൽഹിയിൽ വീണ്ടും ഒഴിപ്പിക്കൽ; ഇത്തവണ തുഗ്ലക്കാബാദിൽ

ന്യൂഡൽഹി: ജഹാംഗീർപുരിക്ക് പിന്നാലെ വീണ്ടും ഒഴിപ്പിക്കൽ നടപടിയുമായി ബി.ജെ.പി ഭരിക്കുന്ന സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ. തുഗ്ലക്കാബാദിലെ കർണീസിങ് ഷൂട്ടിങ് റേഞ്ചിലാണ് സൗത്ത് ഡൽഹി കോർപറേഷൻ നടപടി. അനധികൃത നിർമാണങ്ങളാണ് പൊളിച്ചുനീക്കുന്നതെന്നാണ് കോർപറേഷന്റെ വിശദീകരണം. നേരത്തെ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ ജഹാംഗീർപുരിയിൽ ബുൾഡോസറുകളുമായെത്തി വീടുകളും കടകളും ഉൾപ്പെടെ ഇടിച്ചുനിരത്തിയത് വിവാദമായിരുന്നു.

തുഗ്ലക്കാബാദിൽ കുടിലുകളും അതോടൊപ്പം ഷീറ്റ് ഉപയോഗിച്ച് നിർമിച്ച താൽക്കാലിക കടകളുമാണ് പൊളിച്ചു നീക്കുന്നത്. പൊളിച്ചു നീക്കുന്ന പ്രക്രിയ നാളെയും തുടരുമെന്നാണ് കോർപറേഷൻ അറിയിച്ചിരിക്കുന്നത്. ഷഹീൻ ബാഗിലേക്ക് ഉൾപ്പെടെ നാളെ ഇത്തരത്തിൽ അനധികൃത കൈയേറ്റങ്ങൾ കുടിയൊഴിപ്പിക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.


പൊളിച്ചുനീക്കലുകൾ തടഞ്ഞുകൊണ്ടുള്ള സുപ്രീംകോടതി സ്‌റ്റേ നിലനിൽക്കുന്നുണ്ടെങ്കിലും കോൺക്രീറ്റ് ഉപയോഗിച്ച് നിർമിച്ച സ്ഥാപനങ്ങളും വീടുകളും മാത്രമാണ് ഉത്തരവ് മൂലം സംരക്ഷിക്കപ്പെട്ടിട്ടുള്ളതെന്നാണ് കോർപറേഷൻ പറയുന്നത്.

Tags:    
News Summary - Demolition drive in thuglakkabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.