വീടുകൾ പൊളിക്കൽ: യു.പി സർക്കാറിനെതിരെ സുപ്രീം കോടതിയിൽ ഹരജി

ന്യൂഡൽഹി: നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ വീടുകളും കെട്ടിടങ്ങളും പൊളിച്ചുനീക്കുന്നത് തടയാൻ ഉത്തർപ്രദേശ് സർക്കാറിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് ജമിയത്ത് ഉലമാ-എ-ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചു. നിയമം ലംഘിച്ച് വീടുകൾ തകർത്തതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശത്തിൽ പ്രതിഷേധിച്ചവരുടെ വീടുകൾ പ്രയാഗ്‌രാജിലെയും സഹരൻപൂരിലെയും പ്രാദേശിക ഭരണകൂടവും പൊലീസും ചേർന്ന് തകർത്തിരുന്നു. വെൽഫെയർ പാർട്ടി ദേശീയ കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിന്റെ വീട് ഉൾപ്പെടെയാണ് കഴിഞ്ഞ ദിവസം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തകർത്തത്.

Tags:    
News Summary - Demolition drive: Petition filed in the Supreme Court against the UP government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.