നോട്ട്​ നിരോധനം കള്ളപ്പണം ഇല്ലാതാക്കിയിട്ടില്ല –ഒ.പി. റാവത്ത്​

ന്യൂ​ഡ​ൽ​ഹി: ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ൾ നി​രോ​ധി​ച്ച​തു​മൂ​ലം ക​ള്ള​പ്പ​ണ​മി​ല്ലാതാ​​യെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​​ന്ദ്ര മോ​ദി​യു​ടെ വാ​ദം തെ​റ്റാ​ണെ​ന്ന്​ വ്യ​ക്ത​മാ​ക്കി ശ​നി​യാ​ഴ്​​ച മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ സ്​​ഥാ​ന​ത്തു​നി​ന്ന്​ വി​ര​മി​ച്ച​ ഒ.​പി റാ​വ​ത്ത്.

നോ​ട്ട് നി​രോ​ധ​ന​ത്തി​നു ശേ​ഷം ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ത​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത ക​ള്ള​പ്പ​ണം മു​ൻ​കാ​ല​ത്തെ​ക്കാ​ൾ കൂ​ടു​ത​ലാ​ണെ​ന്നും ഇ​ത്​ ക​ള്ള​പ്പ​ണം ഇ​ല്ലാ​താ​ക്കാ​ൻ സ​ഹാ​യി​ച്ചി​ട്ടി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും ഒ.​പി റാ​വ​ത്ത്​ പ​റ​ഞ്ഞു.

അ​ടു​ത്തി​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച അ​ഞ്ച്​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ മാ​ത്ര​മാ​യി 200 കോ​ടി ക​ള്ള​പ്പ​ണ​മാ​ണ്​ ക​മീ​ഷ​ൻ പി​ടി​കൂ​ടി​യ​ത്. ഇ​ല​ക്​​ട്രോ​ണി​ക്​ വോ​ട്ടു​യ​ന്ത്രം ഇ​ൻ​റ​ർ​നെ​റ്റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടി​ല്ല. ഹാ​ക്ക്​ ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെന്നും അ​ദ്ദേ​ഹം പറഞ്ഞു. ഒ.​പി റാ​വ​ത്ത്​ ഇൗ ​വ​ർ​ഷം ജ​നു​വ​രി​യി​ലാ​യി​രു​ന്നു മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്.

Tags:    
News Summary - Demonetisation had no impact on black money says outgoing Chief Election Commissioner OP Rawat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.