അഗർത്തല: സ്വാതന്ത്ര്യദിന പ്രസംഗം സംപ്രേഷണം ചെയ്യാൻ തയാറാകാത്ത ദൂരദർശനും ആൾ ഇന്ത്യ റേഡിയോക്കുെമതിരെ ത്രിപുര മുഖ്യമന്ത്രി മാണിക് സർക്കാർ. ജനാധിപത്യവിരുദ്ധവും ഏകാതിപത്യവും അസഹിഷ്ണുതാപരവുമായ നടപടിയാണ് ദൂരദർശേൻറതും പ്രസാർഭാരതിയുേടതുമെന്ന് മാണിക് സർക്കാർ വിമർശിച്ചു.
തെൻറ സ്വാതന്ത്ര്യ ദിന പ്രസംഗം സംപ്രേഷണം ചെയ്യണമെങ്കിൽ അതിൽമാറ്റം വരുത്തണമെന്നാണ് ദൂരദർശനും എ.െഎ.ആറും ആവശ്യപ്പെട്ടതായി മാണിക് സർക്കാർ അറിയിച്ചു. ആഗസ്ത് 15ന് സംപ്രേഷണം ചെയ്യുന്നതിനായി ആഗസ്ത് 12നു തന്നെ മാണിക് സർക്കാറിെൻറ പ്രസംഗം ദൂരദർശനും എ.െഎ.ആറും റെക്കോർഡ് ചെയ്തിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ പ്രസംഗം സംപ്രേഷണം ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഒാഫീസിെന അറിയിക്കുകയായിരുന്നു.
പ്രസംഗത്തിെൻറ ഉള്ളടക്കം പരിശോധിച്ചിരുന്നു. സംപ്രേഷണം ചെയ്യുന്നവയുടെ ഉള്ളടക്കത്തിെൻറ ഉത്തരവാദിത്തം സംപ്രേഷണം ചെയ്യുന്നവർക്കായതിനാൽ മുഖ്യമന്ത്രിയുടെ പ്രസംഗം ഇതേ നിലയിൽ സംപ്രേഷണം ചെയ്യാനാകില്ല. ചില മാറ്റങൾ വരുത്താൻ അനുവദിക്കുകയാണെങ്കിൽ പ്രസംഗം സംപ്രേഷണം ചെയ്യാമെന്നും ദൂരദർശനും പ്രസാർഭാരതിയും കത്തിൽ ആവശ്യപ്പെടുന്നു.
എന്നാൽ പ്രസംഗത്തിലെ ഒരു വാക്കു പോലും മാറ്റാൻ തയാറല്ലെന്ന് മാണിക് സർക്കാർ പറഞ്ഞു. ദൂരദർശെൻറയും പ്രസാർഭാരതിയുടെയും നടപടി ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമാണെന്നും അദ്ദേഹം പറഞ്ഞു.
ദൂരദർശനും പ്രസാർഭാരതിയും ആർ.എസ്.എസിെൻറയോ ബി.ജെ.പിയുെടയോ സ്വകാര്യ സ്വത്തല്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി അടക്കമുള്ള പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയാണിതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.