മൂന്ന്​ ആശുപത്രികൾ പ്രവേശനം നിഷേധിച്ചു; ഗർഭിണി ഓ​ട്ടോറിക്ഷയിൽ മരിച്ചു

മുംബൈ: ആശുപത്രികളിൽ പ്രവേശനം നിഷേധിച്ച 22 കാരിയായ ഗർഭിണി മറ്റൊരു ആശുപത്രിയിലേക്ക്​ പോകുംവഴ​ി ഓ​ട്ടോറി​ക്ഷയിൽ​ മരിച്ചു. മഹാരാഷ്​ട്രയിലെ താനെയിലാണ്​ സംഭവം. 

പ്രസവ വേദന​െയ തുടർന്ന്​ മൂന്നോളം ആശുപത്രികളിലാണ്​ 22 കാരിയായ മേഹക്​ ഖാനെയും കൂട്ടി ബന്ധുക്കൾ കയറിയിറങ്ങിയത്​. എന്നാൽ യുവതിയെ പരിശോധിക്കാനോ പ്രവേശിപ്പിക്കാനോ മൂന്ന്​ ആശുപത്രികളും തയാറായില്ല. തുടർന്ന്​ മറ്റൊരു ആശുപത്രിയിലേക്ക്​ പോകുന്നതിനിടെ ഓ​ട്ടോറിക്ഷയിൽ വെച്ച്​ യുവതി മരിക്കുകയായിരുന്നു. 

പ്രസവവേദനയെ തുടർന്ന്​ യുവതിയെയും കൂട്ടി ബന്ധുക്കൾ ആദ്യമെത്തിയത്​ സമീപ​ത്തെ ബിലാൽ ആശുപത്രിയിലായിരുന്നു. അവിടെ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന്​ ​ൈ​പ്രം ക്രിട്ടികെയർ ആശുപത്രിലേക്കും അവിടെനിന്ന്​ യൂനിവേഴ്​സൽ ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ ഇവിടെയും യുവതിക്ക്​ പ്രവേശനം നിഷേധിച്ചു. തുടർന്ന്​ മറ്റൊരു ആശുപത്രിയിലേക്ക്​ കൊണ്ടുപോകുംവഴിയാണ്​ മരണം. 

യുവതിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പ്രവേശനം നിഷേധിച്ച മൂന്ന്​ ആശുപത്രികൾക്കുമെതിരെ പൊലീസ്​ കേസെടുത്ത്​ അന്വേഷണവും ആരംഭിച്ചു.
 

Tags:    
News Summary - Denied Admission by Hospitals Pregnant Woman Dies in Auto -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.