ഷാജഹാൻപുർ (യു.പി): സ്ത്രീധനമായി ചോദിച്ച ടെലിവിഷനും മോേട്ടാർ സൈക്കിളും ലഭിക്കാത്തതിന് യുവാവ് ഭാര്യയുടെ മൂക്ക് മുറിച്ചു. ഉത്തർപ്രദേശിലെ ഹർദോയി ജില്ലയിൽ ലക്നൂർ ഗ്രാമത്തിലാണ് സംഭവം. ഭർത്താവ് രഞ്ജിത്ത് ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്തു.
മൂന്നുവർഷം മുമ്പാണ് രഞ്ജിത്തിെൻറ വിവാഹം നടന്നത്. ഇൗ സമയം ഭാര്യവീട്ടുകാരോട് ടെലിവിഷനും മോേട്ടാർ സൈക്കിളും സ്ത്രീധനം ആവശ്യപ്പെട്ടിരുന്നു. മൂന്നുവർഷത്തോളമായിട്ടും ഇത് കിട്ടാത്തതിൽ ക്ഷുഭിതനായ ഇയാൾ ഭാര്യയുമായുണ്ടായ വാക്കുതർക്കത്തിനിടെ മൂക്ക് മുറിക്കുകയായിരുന്നു.
ഇതിെൻറ പേരിൽ പലപ്പോഴും ഇയാൾ ഭാര്യയെ മർദിച്ചിരുന്നുവെന്നും സിറ്റി പൊലീസ് മേധാവി ത്രിപാഠി പറഞ്ഞു. സംഭവത്തെ തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.