നോട്ട് മാറ്റിക്കിട്ടിയില്ല;  ആര്‍.ബി.ഐക്കു മുന്നില്‍  സ്ത്രീ വസ്ത്രമുരിഞ്ഞു

ന്യൂഡല്‍ഹി: കൈയിലുള്ള ഏതാനും അസാധു നോട്ടുകള്‍ മാറ്റിക്കിട്ടാത്തതില്‍ നിരാശപൂണ്ട് റിസര്‍വ് ബാങ്ക് കവാടത്തിനു മുന്നില്‍ സ്ത്രീ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചു. കുട്ടിയുമായത്തെിയ ദരിദ്രയായ സ്ത്രീ നോട്ട് മാറ്റിത്തരണമെന്ന് നിരവധി തവണ കരഞ്ഞുകൊണ്ട് ആര്‍.ബി.ഐയുടെ ഗാര്‍ഡുമാരോട് അപേക്ഷിച്ചിട്ടും അവര്‍ തയാറാവാത്തതിനെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്‍െറ മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങി. 

ഗാര്‍ഡുമാര്‍  ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ മേല്‍ഭാഗത്തെ വസ്ത്രമുരിഞ്ഞ് ഇരുമ്പുഗേറ്റിനു മുന്നില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവരും ഗാര്‍ഡുമാരും സ്തബ്ധരായി. ഗാര്‍ഡുമാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസത്തെി സ്ത്രീയെയും കുട്ടിയെയും സ്റ്റേഷനിലേക്ക് മാറ്റി. തെരഞ്ഞെടുത്ത ആര്‍.ബി.ഐ ഓഫിസുകളില്‍ മാര്‍ച്ച് 31 വരെ നോട്ട് മാറ്റിനല്‍കുമെന്ന്  മോദി നല്‍കിയ ഉറപ്പില്‍നിന്ന് പിന്നോട്ട് പോവരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. 

Tags:    
News Summary - Denied exchange of old notes: woman allegedly stripped in front RBI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.