ന്യൂഡൽഹി: കടുത്ത മൂടൽ മഞ്ഞ് കാരണം യുപി-ഹരിയാന അതിർത്തിയിലെ ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് ഹൈവേയിൽ 20ഓളം വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബാഗ്പട്ടിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 12ലധികം വാഹനങ്ങൾക്ക് ഇതേ ഹൈവേയിൽ സമാന അപകടം സംഭവിച്ച് ഒരാഴ്ച പിന്നിടുേമ്പാഴാണ് മറ്റൊരു അപകടം സംഭവിക്കുന്നത്.
ദില്ലി-എൻ.സി.ആറും പടിഞ്ഞാറൻ ഉത്തർപ്രദേശ് മുഴുവനും കടുത്ത മൂടൽ മഞ്ഞോടെയായിരുന്നു പുതുവത്സര പുലരിയെ വരവേറ്റത്. ചില പ്രദേശങ്ങളിൽ ഒന്നും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇത് വാഹനങ്ങൾ കടന്നുപോകുന്നതിനും ജനങ്ങൾക്ക് പുറത്തേക്ക് പോകുന്നതിനും വലിയ തടസ്സം സൃഷ്ടിച്ചു. ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസും കൂടിയ താപനില 19 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു.
ഡിസംബർ 22 ന് ഈസ്റ്റേൺ പെരിഫറൽ എക്സ്പ്രസ് ഹൈവേയിലെ സിങ്കോളി ടാഗയ്ക്കും ഷാർബാബാദ് ഗ്രാമത്തിനുമിടയിൽ കാറുകളും ബസുകളും ട്രക്കുകളുമടക്കം ഡസൻ കണക്കിന് വാഹനങ്ങളാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേൽക്കുകയും തുടർന്ന് ചികിത്സയ്ക്കായി ഗാസിയാബാദ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.