തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദം ഞായറാഴ്ച ‘എംഫന്‍’ ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ആദ്യം വടക്കുപടിഞ്ഞാറ് ദിശയിലും പിന്നീട് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് തിരിയുമെന്നുമാണ് നിരീക്ഷണം.
ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് അടുത്ത ദിവസങ്ങളില്‍ ഒഡിഷ, പശ്ചിമ ബംഗാൾ തീരങ്ങളെ പ്രകമ്പനം കൊള്ളിക്കുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 89 കി.മീ മുതൽ 117 കി.മീ വരെ ആകുന്നവയെയാണ് ശക്തമായ ചുഴലിക്കാറ്റെന്ന് വിളിക്കുന്നത്. മേയ് 17 വരെ വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നും ദിശയിൽ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാൾ തീരത്തെ ലക്ഷ്യമാക്കിയാവും ചുഴലിക്കാറ്റ്. മധ്യ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 90 മുതൽ 100 കി.മീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 110 കി.മീ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്.
കേരളം ചുഴലിക്കാറ്റിെൻറ സഞ്ചാരപഥത്തിലില്ല. എങ്കിലും കേരള, കന്യാകുമാരി, മാലിദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും 18ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.