ന്യൂഡൽഹി: മുസ്ലിം വിഭാഗത്തിൽപെട്ടവരെ ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത ഖാപ് പഞ്ചായത്തുകൾക്ക് നോട്ടീസ് നൽകിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി ഹരിയാന സർക്കാർ. റിവാരി ഡെപ്യൂട്ടി കമീഷണർ ഇമ്രാൻ റാസയെയാണ് ജിന്ദ് ഡെപ്യൂട്ടി കമീഷണറായി സ്ഥലംമാറ്റിയത്.
നൂഹ് വംശീയാതിക്രമത്തിന് പിന്നാലെ ഗ്രാമങ്ങളിലേക്ക് മുസ്ലിം വിഭാഗത്തിന് പ്രവേശനം നിരോധിക്കുന്ന പ്രമേയങ്ങൾ പാസാക്കിയതിന് ഇമ്രാൻ റാസ റിവാരിയിലെ വിവിധ സർപഞ്ചുമാർക്കും പഞ്ചായത്ത് അംഗങ്ങൾക്കും കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഏപ്രിലിലാണ് ഇമ്രാൻ റാസ റിവാരി കമീഷണറായി ചുമതലയേറ്റത്. എന്നാൽ, സ്ഥലംമാറ്റം സാധാരണ നടപടി മാത്രമാണെന്നാണ് സർക്കാറിന്റെ വിശദീകരണം.
ഏഴ് ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാരും ഏതാനും ജില്ലകളിലെ മുനിസിപ്പൽ കമീഷണർമാരും ഉൾപ്പെടെ 16 ഐ.എ.എസ് ഉദ്യോഗസ്ഥരെ മാറ്റിയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.