അജ്മീർ ദർഗയിൽ ക്ഷേത്രത്തിന്റെയും സംസ്കൃതം സ്കൂളിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന്; സർവേ നടത്തണമെന്ന് ആവശ്യം

ജയ്പൂര്‍: അജ്മീരിലെ അധായ് ദിൻ കാ ജൊൻപ്ര പള്ളിയും വിവാദ ചരിത്ര സ്മാരകങ്ങളുടെ ഇടയിലേക്ക്. സംസ്കൃതം സ്കൂളിന്റെയും ക്ഷേത്രത്തിന്റെയും അവശിഷ്ടങ്ങൾ പള്ളിയുടെ സ്ഥലത്ത് കാണാൻ സാധിച്ചുവെന്ന് ജൈന സന്യാസിമാർ അവകാശവാദം ഉന്നയിച്ചതോടെയാണിത്. സംഘ്പരിവാര്‍ സംഘടനകളുടെ അകമ്പടിയോടെ അടുത്തിടെ ജൈന സന്യാസിമാരുടെ ഒരു സംഘം പള്ളി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. പള്ളി നിലനിൽക്കുന്ന പരിസരത്ത് ജൈന ക്ഷേത്രമുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ട്

കഴിഞ്ഞ ദിവസം അജ്മീർ ഡെപ്യൂട്ടി മേയർ നീരജ് ജെയിനും രംഗത്ത്‍വന്നിരുന്നു. തുടർന്ന് അയോധ്യ, കാശി വിശ്വനാഥ്, മഥുര എന്നിവയുടെ മാതൃകയിൽ പള്ളിയിൽ പുരാവസ്തു വകുപ്പ് സർവേ നടത്തണമെന്നും ഡെപ്യൂട്ടി മേയർ ആവശ്യപ്പെട്ടു. സ്ഥലത്ത് സര്‍വേ നടത്തിയാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന സംഘ്പരിവാര്‍ സംഘടനകളുടെ അവകാശവാദം കൂടെ കണക്കിലെടുത്താണ് മേയറിന്റെ പ്രസ്താവന.

ഇതിന് മുമ്പും പള്ളി നിലനില്‍ക്കുന്ന സ്ഥലം സംരക്ഷിക്കണമെന്ന ആവശ്യം തങ്ങള്‍ ഉയര്‍ത്തിയിരുന്നതായും മേയര്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഈ സ്ഥലം സരസ്വതി കാന്തഭരണ മഹാവിദ്യാലയമായിരുന്നു. ആക്രമണകാരികള്‍ പിടിച്ചെടുത്ത് അത് തകര്‍ക്കുകയായിരുന്നു. ഇവിടം സംരക്ഷിക്കണമെന്ന് ഇതിന് മുമ്പും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.-നീരജ് ജെയിന്‍ പറഞ്ഞു.

പള്ളി നിലനില്‍ക്കുന്ന പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം അവിടെ മുമ്പൊരു ക്ഷേത്രവും സംസ്‌കൃത സ്‌കൂളും ഉണ്ടായിരുന്നു എന്നാണ് ജൈന സന്യാസിമാർ അവകാശപ്പെട്ടത്. ക്ഷേത്രം തകര്‍ത്താണ് പള്ളി പണിതതെന്നും അവർ കൂട്ടിച്ചേർത്തു. ജൈന സന്യാസി സുനില്‍ സാഗറിനൊപ്പം രാജസ്ഥാനിലെ വി.എച്ച്.പി, ബജ്‌റംഗ്ദള്‍ നേതാക്കളാണ് പ്രദേശം സന്ദര്‍ശിച്ചത്.

ഗണപതിയുടെതോ അല്ലെങ്കില്‍ യക്ഷന്റെ സാദൃശ്യമുള്ള ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങള്‍ തങ്ങള്‍ കണ്ടെന്നാണ് പള്ളി സന്ദര്‍ശിച്ചതിന് ശേഷം ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

വിഗ്രഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറികളുടെ താക്കോല്‍ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് അകത്ത് കയറാന്‍ കഴിഞ്ഞില്ല. മുഗുളന്മാര്‍ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവര്‍ പഴയ ഘടന മാറ്റി പുതിയ രൂപം നല്‍കുകയായിരുന്നു.- പള്ളി സന്ദര്‍ശിച്ചതിന് ശേഷം സംഘം മാധ്യമങ്ങളോട് പറഞ്ഞു. പഴയ രൂപം തിരിച്ച് കൊണ്ടുവരാന്‍ പ്രദേശത്ത് സംസ്‌കൃത സ്‌കൂളുകള്‍ സ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പള്ളി നില്‍ക്കുന്ന പരിസരത്ത് സര്‍വേ നടത്തിയാല്‍ കൂടുതല്‍ വിഗ്രഹങ്ങള്‍ കണ്ടെത്താനാകുമെന്നും അതിന് അനുമതി നല്‍കണമെന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്. പ്രദേശം ആരുടെതാണോ അത് അവര്‍ക്ക് തിരികെ നല്‍കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് പള്ളി. ജൈന സന്യാസിമാരുടെ സന്ദർശനത്തിനു പിന്നാലെ അജ്മീർ ദർഗ പുരോഹിതൻ സയ്യിദ് സർവാർ ചിഷ്തി പ്രസ്താവന പുറത്തിറക്കി. എങ്ങനെയാണ് കാര്യമായ വസ്ത്രം പോലും ധരിക്കാതെ ആളുകൾക്ക് അധായ് ദിൻ കാ ജോൻപുരയുടെ ഉള്ളിലേക്ക് കടക്കാൻ കഴിയുന്നത്. അതിനുള്ള ഒരു മസ്ജിദ് കൂടി ഉണ്ടെന്നുള്ളത് ഓർക്കണമായിരുന്നു. എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മസ്ജിദുകളിലൊന്നാണിത്. 

Tags:    
News Summary - Deputy Mayor adds fuel to demand for ASI survey of Ajmer mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.