ചണ്ഡിഗഢ്: ആൾദൈവം ഗുർമീത് റാം റഹീം സിങ്ങിനെ കോടതിയിൽനിന്ന് രക്ഷിക്കാൻ കമാൻഡോകളുടെ നേതൃത്വത്തിൽ ഗൂഢനീക്കം നടന്നതായി ഹരിയാന പൊലീസിെൻറ വെളിപ്പെടുത്തൽ. ഇതേതുടർന്നാണ് വിധിപറഞ്ഞ പഞ്ചകുളയിലെ സി.ബി.െഎ കോടതിയിൽനിന്ന് ഗുർമീതിനെ റോഹ്തകിലെ പ്രത്യേക ജയിലിലേക്ക് മുന്നറിയിപ്പില്ലാതെ മാറ്റിയത്. ഡെപ്യൂട്ടി കമീഷണർ സുമിത് കുമാറിെൻറ നേതൃത്വത്തിലാണ് ആൾദൈവത്തെ രക്ഷിക്കാനുള്ള നീക്കം പൊളിച്ചത്.
സി.ബി.െഎ കോടതി ശിക്ഷവിധിച്ചയുടൻ സിർസയിലെ ആശ്രമത്തിൽനിന്ന് കൊണ്ടുവന്ന ചുവന്ന ബാഗ് വേണമെന്നും തെൻറ വസ്ത്രം അതിലാണുള്ളതെന്നും ഗുർമീത് പൊലീസിനോട് പറഞ്ഞു. ബാഗ് ആവശ്യപ്പെട്ടത് കമാൻഡോകൾക്കുള്ള കോഡ് ഭാഷയായിരുന്നു. തന്നെ ശിക്ഷിച്ച വിവരം ഉടൻ കോടതിക്കുപുറത്ത് തമ്പടിച്ച അനുയായികളെ അറിയിച്ച് കലാപമുണ്ടാക്കി രക്ഷപ്പെടാനുള്ള നീക്കം.
ഗുർമീതിെൻറ ബാഗ് പൊലീസ് വാഹനത്തിൽനിന്ന് പുറത്തെടുത്തപ്പോൾതന്നെ രണ്ടു മൂന്നു കിലോമീറ്റർ ചുറ്റളവിൽ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുന്നതിെൻറ ശബ്ദവും കേട്ടതായി ഗുർഗോൺ െഎ.ജി കെ.കെ. റാവു പറഞ്ഞു. ഇൗസമയം, രക്ഷെപ്പടാൻ തക്കംനോക്കി ഗുർമീതും വളർത്തുമകളും പൊലീസ് വാഹനത്തിൽ കയറാതെ കോടതി സമുച്ചയത്തിെൻറ കോണിപ്പടിക്കുസമീപം നിൽക്കുകയായിരുന്നു. അവിടെ നിൽക്കാൻ പാടില്ലെന്ന് പൊലീസ് അറിയിച്ചിട്ടും ഗുർമീത് കുലുങ്ങിയില്ല. ഇൗ സമയം അക്രമികൾ കോടതിക്കുസമീപം എത്തിക്കൊണ്ടിരുന്നു.
ഉടൻ പൊലീസ് ഗുർമീതിനെ പൊലീസ് കമീഷണറുടെ വാഹനത്തിലേക്ക് മാറ്റി. ഗുർമീതിെൻറ സായുധ കമാൻഡോ സംഘവും പൊലീസ് വാഹനത്തിൽ കയറി ഇയാൾക്കുചുറ്റും ഇരുന്നു. ബലം പ്രേയാഗിച്ചാണ് പൊലീസ് ഇവരെ മാറ്റിയത്. ആയുധമേന്തിയ അനുയായികളുമായി എൺപതോളം വാഹനങ്ങളും കോടതി പരിസരത്ത് തമ്പടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇവർക്കിടയിലൂടെ വേണമായിരുന്നു ഗുർമീതിനെ പുറത്തേക്കു കൊണ്ടുപോകാൻ. പൊലീസ് വാഹനം പുറപ്പെട്ടപ്പോൾ കമാൻഡോസംഘം തടയാൻ ശ്രമം നടത്തി. പൊലീസ് ഇവരെ തുരത്തി. ഗുർമീതിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നെതന്ന സൂചനപോലും നൽകാതെ തന്ത്രപൂർവം വിമാനത്തിൽ റോഹ്തകിലേക്ക് കൊണ്ടുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.