ലഖ്നോ: ബലാത്സംഗത്തിന് ഇരയായ തനിക്ക് നീതി ലഭിക്കണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി ആദിത്യനാഥിനും സ്വന്തം രക്തത്തിൽ കത്തെഴുതി പെൺകുട്ടി. തനിക്കെതിരെ അതിക്രമം നടത്തിയവർ ഉന്നതബന്ധമുള്ളവരായതിനാൽ പൊലീസ് കേസെടുക്കുന്നില്ലെന്നും കേസ് പിൻവലിക്കാൻ പ്രതികൾ സമ്മർദ്ദം ചെലുത്തുകയാണെന്നും കത്തിൽ പെൺകുട്ടി ചൂണ്ടിക്കാട്ടുന്നു. നീതി ഉറപ്പാക്കിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും എഞ്ചിനിയറിങ് വിദ്യാർഥിയായ പെൺകുട്ടി കത്തിൽ പറയുന്നു.
ജനുവരി 20 നാണ് പെൺകുട്ടി മോദിക്കും യോഗിക്കും കത്തെഴുതിയത്. എന്നാൽ 2017 മാർച്ച് 24 ന് തന്നെ പെൺകുട്ടിയുടെ പിതാവിെൻറ പരാതിയിൽ കേസെടുത്തിരുന്നതായി എ.എസ്.പി സാഷി ശേഖർ സിങ് പറഞ്ഞു. അൻകിത് വർമ, ദിവ്യ പാണ്ഡെ എന്നിവർക്കെതിരെയാണ് കേസ്. പ്രതികൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ ആരോപിച്ചിരുന്നു.
പെൺകുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി മോശം ചിത്രങ്ങൾ പ്രചരിപ്പിച്ച ഒരാൾക്കെതിരെയും റായ്ബറേലിയിൽ കേസെടുത്തിട്ടുണ്ട്. എന്നാൽ പൊലീസ് പ്രതികളെ പിടികൂടുകയോ തുടർ നടപടികളെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.