ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ തുടരുന്ന പ്രതിഷേധം വകവെക്കാതെ കൂടുതൽ ബില്ലുകൾ പാസാക്കി ലോക്സഭ. മൂന്നു ബില്ലുകൾ പാസാക്കാൻ വേണ്ടിവന്നത് അര മണിക്കൂർ മാത്രം.
ഇതര സേനാ വിഭാഗങ്ങളിൽനിന്ന് എത്തുന്ന സൈനികരുടെ കാര്യത്തിൽ ബന്ധപ്പെട്ട കര, നാവിക, വ്യോമ സേനകളുടെ കമാൻഡർ ഇൻ-ചീഫ്, ഓഫിസർ ഇൻ-കമാൻഡ് എന്നിവർക്ക് കൂടുതൽ ഭരണ-അച്ചടക്ക അധികാരങ്ങൾ നൽകുന്നതാണ് ഒരു ബിൽ.
സർവകലാശാലകളിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്ന ദേശീയ ഏജൻസി സ്ഥാപിക്കുന്നതിനുള്ള അനുസന്ധാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ ബിൽ, രാജ്യത്തെ ഐ.ഐ.എമ്മുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട ബിൽ എന്നിവയാണ് മറ്റുള്ളവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.