ഇന്ദോർ: മധ്യപ്രദേശിലെ ഇന്ദോറിൽ ജയ്ശ്രീറാം മുഴക്കി പള്ളിക്കുനേരേ ആക്രമണം. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിന് സംഭാവന ശേഖരിക്കുന്നതിനായി ഹിന്ദുത്വ ഗ്രൂപ്പുകളിലെ അംഗങ്ങൾ നടത്തിയ റാലിക്കിടെയാണ് പള്ളിക്കുനേരേ ആക്രമണം ഉണ്ടായത്. ചന്ദൻ ഖേഡിയിലെ മുസ്ലീംകൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തായിരുന്നു സംഭവം. അക്രമികളിൽ 24 പേരെ പൊലീസ് പിന്നീട് പിടികൂടി. 200 ഓളം പേർ പള്ളിക്ക് പുറത്ത് ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ മുഴക്കി തമ്പടിക്കുകയായിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി.
റാലിയിൽ നിന്നുള്ള ചില അംഗങ്ങൾ കാവി പതാകകൾ ഉയർത്തി പള്ളിയിൽ കയറി മിനാരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് സാക്ഷികൾ പറഞ്ഞു. അടുത്തുള്ള വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുവരുത്താനും ശ്രമിച്ചിട്ടുണ്ട്. വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗ്രാമത്തിൽ നിന്നുള്ള 24 പേരെ കസ്റ്റഡിയിൽ എടുത്തെന്ന് ഇൻഡോർ ഇൻസ്പെക്ടർ ജനറൽ യോഗേഷ് ദേശ്മുഖ് പറഞ്ഞു. ഇരുവശത്തും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. പള്ളിയിൽ കയറിയ ആളുകളെ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
This happened in Chandankhedi, Indore, MP.
— Md Asif Khan (@imMAK02) December 29, 2020
A Mosque was vandalized by a Hindutva mob, mob is shouting "Jai Sri Ram" slogans.
Via : @Scribbly_Scribe pic.twitter.com/tXjs9Fwfgk
ചൊവ്വാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ നടന്നതെന്നും മുതിർന്ന ഉദ്യോഗസ്ഥരായ കളക്ടർ മനീഷ് സിങ്, സീനിയർ പോലീസ് സൂപ്രണ്ട് ഹരിനാരായണൻ ചാരി മിശ്ര എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സ്ഥലത്തുണ്ടെന്നും കലക്ടർ പറഞ്ഞു. സെക്ഷൻ 144 പ്രകാരം ഇന്ദോർ കളക്ടർ നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ചന്ദൻ ഖേഡി, ധർമ്മത്ത്, രുദ്രാഖ്യ, സുനാല, ദുധഖേഡി, ഗൗതംപുര, സാൻവേർ മുനിസിപ്പൽ കൗൺസിലുകളുടെ ഗ്രാമപഞ്ചായത്തുകളിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ഉെജ്ജയിന് സമീപം ബീഗം ബാഗ് പ്രദേശത്ത് സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ചന്ദൻ ഖേഡിയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഭാരതീയ ജനത യുവ മോർച്ച നടത്തിയ റാലിയിൽ ജയ്ശ്രീറാം മുദ്രാവാക്യം ചൊല്ലുന്നതും കല്ലെറിയുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അവരെല്ലാം ബീഗം ബാഗിലെ താമസക്കാരാണ്. റാലിയിൽ പങ്കെടുത്ത ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.