Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയ്​​ശ്രീറാം മുഴക്കി...

ജയ്​​ശ്രീറാം മുഴക്കി പള്ളിക്കുനേരേ ആക്രമണം; ഹിന്ദുത്വ പ്രവർത്തകരെന്ന്​ പൊലീസ്​

text_fields
bookmark_border
ജയ്​​ശ്രീറാം മുഴക്കി പള്ളിക്കുനേരേ ആക്രമണം; ഹിന്ദുത്വ പ്രവർത്തകരെന്ന്​ പൊലീസ്​
cancel

ഇന്ദോർ​: മധ്യപ്രദേശിലെ ഇന്ദോറിൽ ജയ്​​ശ്രീറാം മുഴക്കി പള്ളിക്കുനേരേ ആക്രമണം. അയോധ്യയിൽ രാമക്ഷേത്രം പണിയുന്നതിന്​ സംഭാവന ശേഖരിക്കുന്നതിനായി ഹിന്ദുത്വ ഗ്രൂപ്പുകളിലെ അംഗങ്ങൾ നടത്തിയ റാലിക്കിടെയാണ്​ പള്ളിക്കുനേരേ ആക്രമണം ഉണ്ടായത്​. ചന്ദൻ ഖേഡിയിലെ മുസ്ലീംകൾ തിങ്ങിപ്പാർക്കുന്ന സ്​ഥലത്തായിരുന്നു സ​ംഭവം. അക്രമികളിൽ 24 പേരെ പൊലീസ്​ പിന്നീട്​ പിടികൂടി. 200 ഓളം പേർ പള്ളിക്ക് പുറത്ത് ജയ് ശ്രീ റാം മുദ്രാവാക്യങ്ങൾ മുഴക്കി തമ്പടിക്കുകയായിരുന്നു. തുടർന്ന്​ ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി.


റാലിയിൽ നിന്നുള്ള ചില അംഗങ്ങൾ കാവി പതാകകൾ ഉയർത്തി പള്ളിയിൽ കയറി മിനാരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് സാക്ഷികൾ പറഞ്ഞു. അടുത്തുള്ള വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുവരുത്താനും ശ്രമിച്ചിട്ടുണ്ട്​. വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിൽ ഗ്രാമത്തിൽ നിന്നുള്ള 24 പേരെ കസ്റ്റഡിയിൽ എടുത്തെന്ന്​ ഇൻഡോർ ഇൻസ്പെക്ടർ ജനറൽ യോഗേഷ് ദേശ്മുഖ് പറഞ്ഞു. ഇരുവശത്തും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. പള്ളിയിൽ കയറിയ ആളുകളെ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടൽ നടന്നതെന്നും മുതിർന്ന ഉദ്യോഗസ്ഥരായ കളക്ടർ മനീഷ് സിങ്​, സീനിയർ പോലീസ് സൂപ്രണ്ട് ഹരിനാരായണൻ ചാരി മിശ്ര എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സ്ഥലത്തുണ്ടെന്നും കലക്​ടർ പറഞ്ഞു. സെക്ഷൻ 144 പ്രകാരം ഇന്ദോർ കളക്ടർ നിരോധന ഉത്തരവുകൾ ഏർപ്പെടുത്തിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ചന്ദൻ ഖേഡി, ധർമ്മത്ത്, രുദ്രാഖ്യ, സുനാല, ദുധഖേഡി, ഗൗതംപുര, സാൻവേർ മുനിസിപ്പൽ കൗൺസിലുകളുടെ ഗ്രാമപഞ്ചായത്തുകളിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉ​െജ്ജയിന്​ സമീപം ബീഗം ബാഗ് പ്രദേശത്ത് സമാന സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ചന്ദൻ ഖേഡിയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഭാരതീയ ജനത യുവ മോർച്ച നടത്തിയ റാലിയിൽ ജയ്​ശ്രീറാം മുദ്രാവാക്യം ചൊല്ലുന്നതും കല്ലെറിയുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതുവരെ 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അവരെല്ലാം ബീഗം ബാഗിലെ താമസക്കാരാണ്. റാലിയിൽ പങ്കെടുത്ത ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mosqueMadhya PradeshHindutvajaisreeram
Next Story