കൊൽക്കത്ത: മമത ബാനർജിയുടെ വാഹന വ്യൂഹം കടന്നു പോകുമ്പോൾ പ്രതിഷേധമുയർത്തി 'ജയ് ശ്രീ റാം' വിളിച്ച ഏഴു പേർ പിടിയിൽ. വ്യാഴാഴ്ച നോർത്ത് 24 പർഗാനസ് ജില്ലയിലെ ഭത്പര മേഖലയിലൂടെ മുഖ്യമന്ത്രി മമതാ ബാനർജി കടന്നു പോകുമ്പോഴായിരുന്നു സം ഭവം. 'ജയ് ശ്രീ റാം' വിളിച്ചവർക്ക് സമീപം വാഹനം നിർത്തി പുറത്തിറങ്ങിയ മമത സുരക്ഷ ഉദ്യോഗസ്ഥരോട് സംഘത്തിെൻറ പേരു വിവരങ്ങൾ ശേഖരിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വാഹനം നീങ്ങിയ ശേഷവും പ്രതിഷേധക്കാർ 'ജയ് ശ്രീ റാം' വിളി തുടർന്നു. പിന്നീട് വെള്ളിയാഴ്ചയാണ് പ്രതിഷേധക്കാർക്കെതിരെ നടപടിയുണ്ടായത്.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ പ്രവർത്തകർക്കെതിരെയുണ്ടായ അക്രമത്തിലെ പ്രതിഷേധ പരിപാടിക്ക് പോകുകയായിരുന്നു മമത. പിന്നീട് പ്രതിഷേധ പരിപാടിയിൽ സംഭവത്തെക്കുറിച്ച് മമത വിമർശനമുന്നയിച്ചു.
നേരത്തെ, ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയും മമത കടന്ന് പോകുമ്പോൾ 'ജയ് ശ്രീ റാം' വിളിച്ച് പ്രതിഷേധമുണ്ടായിരുന്നു. ഇതുകേട്ട മമതക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.