ന്യൂഡൽഹി: ജമ്മു-കശ്മീലെ രാഷ്ട്രീയ നേതാക്കൾ ഒന്നര വർഷത്തോളം തടവിൽ കഴിയേണ്ടിവരുമെന്ന സൂചനകൾ നൽകി കേന്ദ്രസ ഹമന്ത്രി ജിതേന്ദ്ര സിങ്. ജമ്മുവിലെ കത്രയിൽ ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകരുടെ നിരന്തര ചോദ്യത്തിനുള്ള മ റുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. രാഷ്ട്രീയ നേതാക്കളെ എപ്പോൾ മോചിപ്പിക്കുമെന്ന ചോദ്യത്തിന് 18 മാസത്തിനുള്ളിൽ എന്നായിരുന്നു മറുപടി. ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പൊതുസുരക്ഷ നിയമം ചുമത്തി ഞായറാഴ്ച രാത്രി ജയിലിലടച്ചതിൽ പ്രതിപക്ഷ പാർട്ടികളിൽനിന്ന് കടുത്ത വിമർശനം ഉയരവെയാണ് സിങ്ങിെൻറ പ്രസ്താവന.
ദേശീയ നേതാക്കളായ ഫാറൂഖ് അബ്ദുല്ലയെ പോലുള്ളവരെ ഇല്ലാതാക്കി ജമ്മു-കശ്മീരിൽ രാഷ്ട്രീയശൂന്യത സൃഷ്ടിക്കാനും അതുവഴി ഭീകരവാദികളെ നിറക്കാനുമാണ് സർക്കാറിെൻറ ശ്രമമെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ ഇതര ഭാഗങ്ങളെ വിഘടിപ്പിക്കാൻ കശ്മീരിനെ സ്ഥിരമായ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. ജമ്മു-കശ്മീരിൽ തീവ്രവാദികൾക്ക് നിലമൊരുക്കുന്നത് നിർത്തി കേന്ദ്ര സർക്കാർ എല്ലാ നേതാക്കളെയും മോചിപ്പിക്കണമെന്ന രാഹുൽ ട്വീറ്റിൽ ആവശ്യപ്പെട്ടു.
അബ്ദുല്ലക്ക് പുറമെ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി എന്നിവരടക്കമുള്ള നേതാക്കളും വീട്ടുതടങ്കലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.