ശ്രീനഗർ: അഞ്ചര മാസത്തിലേറെയായി വീട്ടുതടങ്കലിൽ കഴിയുന്ന ജമ്മു-കശ്മീർ മുൻ മുഖ്യമ ന്ത്രി ഉമർ അബ്ദുല്ലയെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. ഔദ്യോഗിക വസതിക്ക് സമീപത്തെ ബംഗ്ലാവിലേക്കാണ് മാറ്റുക. വ്യാഴാഴ്ച മാറ്റിയേക്കാമെങ്കിലും മോചനത്തിന് സാധ്യതയില്ല. വീട്ടുതടങ്കലിൽ തുടരേണ്ടിവരും.
ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കുന്നതിെൻറ ഭാഗമായി ആഗസ്റ്റ് അഞ്ചിനാണ് ഉമറിനെ തടങ്കലിലാക്കിയത്. 49കാരനായ ഉമർ, മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മഹ്ബൂബ മുഫ്തി എന്നിവർക്കൊപ്പമാണ് തടങ്കലിലായത്. അഞ്ച് മാസമായി ഉമർ സ്റ്റേറ്റ് െഗസ്റ്റ് ഹൗസിലെ ഹരി നിവാസിലാണ് കഴിയുന്നത്.
82കാരനായ ഫാറൂഖ് അബ്ദുല്ല വീട്ടുതടങ്കലിലാണ്. ട്രാൻസ്പോർട്ട് ലെയിനിലെ ഗെസ്റ്റ്ഹൗസിലാണ് മഹ്ബൂബ മുഫ്തി ഇപ്പോഴുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.