ദേവേന്ദ്ര ഫഡ്നാവിസ് നല്ല തീരുമാനമെടുത്തു; മോദിയുമായും അമിത് ഷായുമായും ഫഡ്നാവിസുമായും ഉടൻ കൂടിക്കാഴ്ച നടത്തും -സഞ്ജയ് റാവുത്ത്

മുംബൈ: ഉചിതമായ തീരുമാനമെടുത്ത മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിന് നന്ദി പറഞ്ഞ് ജയിൽ മോചിതനായ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. ഫഡ്നാവിസുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും ഡൽഹിയിൽ ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും റാവുത്ത് പറഞ്ഞു. പത്രചൗൾ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ ആർഥർ റോഡ് ജയിലിൽ കഴിയുകയായിരുന്നു റാവുത്ത്. ആഗസ്റ്റ് ഒന്നിനാണ് അദ്ദേഹത്തെയും സഹായിയെയും ഇ.ഡി അറസ്റ്റ് ചെയ്തത്.

ജയിൽവാസത്തിൽ ആരോടും ശത്രുതയില്ലെന്നും റാവുത്ത് വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജൻസിയെയോ സർക്കാരിനെയോ കുറ്റപ്പെടുത്താനില്ല. ഞാൻ നന്നായി അനുഭവിച്ചു. എതിർക്കുന്നതിന് വേണ്ടി മാത്രം ഒരാളെ എതിർക്കാനില്ല. അവർ നല്ല കാര്യങ്ങൾ ചെയ്താൽ തീർച്ചയായും അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യും. ജയിൽ മോചനം നൽകിയ തീരുമാനം തീർത്തും നല്ലതാണ് -റാവുത്ത് തുടർന്നു.

രാജ്യത്തിനും സംസ്ഥാനത്തിനും വേണ്ടി നല്ലതു ചെയ്താൽ തീർച്ചയായും സ്വാഗതം ചെയ്യും. രാഷ്ട്രീയ എതിരാളികളുമായുള്ള എതിർപ്പുകൾ ഉടൻ അവസാനിപ്പിക്കുമെന്നും റാവുത്ത് വ്യക്തമാക്കി.

ഏക്നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തുമോ എന്ന് ചോദിച്ചപ്പോൾ ഏറ്റവും കൂടുതൽ നല്ല കാര്യങ്ങൾ എടുത്തത് ഫഡ്നാവിസ് ആണെന്നും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുമെന്നുമാണ് റാവുത്ത് പറഞ്ഞത്. ഫഡ്നാവിസുമായി ചേർന്ന് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനായി മോദിയെയും അമിത് ഷായെയും കാണും. ഇവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഞാൻ നിലപാട് മാറ്റി എന്ന് അർഥമില്ലെന്നും റാവുത്ത് പറഞ്ഞു.

Tags:    
News Summary - Devendra fadnavis has taken good decisions, will soon meet him, PM Modi and Amit Shah: Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.