മുംബൈ: മഹാരാഷ്ട്ര സർക്കാർ രൂപവത്കരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച രാത്രി നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത ്ത് എത്തിയ ഫട്നാവിസ് ഒരുമണിക്കൂറോളം ഭഗവതുമായി ചർച്ച നടത്തി.
നവംബർ എേട്ടാടെ നിലവിലെ സർക്കാറിെൻറ കാലാവധി തീരുന്നതിനാൽ അടുത്ത സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചക്കാണ് ഫട്നാവിസ് നാഗ്പൂരിലെത്തിയത്. മുഖ്യമന്ത്രി പദത്തിൽ വിട്ടു വീഴ്ചയില്ലെന്ന നിലപാട് തുടരുന്ന ശിവസേന വിഷയത്തിൽ ബി.ജെ.പി 50:50 എന്ന സഖ്യ സമവാക്യം പാലിച്ചില്ലെന്നും ആർ.എസ്.എസ് ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ആർ.എസ്.എസിെൻറ അഭിപ്രായം തേടി ഫട്നാവിസ് എത്തിയത്.
ശിവസേനയുമായി 50:50 സമവാക്യത്തെ ചൊല്ലി തർക്കം മുറുകിയ സാഹചര്യത്തിൽ ഫട്നാവിസ് ബി.ജെ.പി ദേശീയ അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുമായും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.
മുഖ്യമന്ത്രിപദത്തില്‍ ഒഴികെ തുല്യാധികാരം ശിവസേനക്ക് നല്‍കാന്‍ തയാറാണെന്ന നിലപാടിലാണ് ബി.ജെ.പി. എന്നാൽ മുഖ്യമന്ത്രി പദം ഒഴിവാക്കിയുള്ള ധാരണക്ക് തയറാല്ലെന്നാണ് ശിവസേന അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.