മുംബൈ: ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മാഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കേ പ്രമുഖ അധോലോക രാജാവുമാ യി കണ്ടിരുന്നെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ബാലാസാഹിബ് തൊറാട്ട്.
മുൻ പ്രധാനമന്ത്രി ഇന് ദിര ഗാന്ധി അധോലോക നേതാവ് കരിം ലാലയെ കാണാൻ പലതവണ മുംബൈയിൽ വന്നിരുന്നെന്ന ശിവസേന നേതാവും ‘സാമ്ന’യുടെ പത്രാധിപരുമായ സഞ്ജയ് റാവത്ത് പറഞ്ഞതിെൻറ വിവാദം കെട്ടടങ്ങും മുമ്പാണ് മറു ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തിയത്. മറ്റൊരു ക്രിമിനലായ മുന്ന യാദവിനെ ഫഡ്നാവിസ് സംരക്ഷിച്ചിരുന്നതായും ബാലാസാഹിബ് തൊറാട്ട് ട്വിറ്ററിൽ കുറിച്ചു.
‘ഒരു പ്രമുഖ അധോലോക നേതാവ് മുഖ്യമന്ത്രിയായിരിക്കേ ദേവേന്ദ്ര ഫഡ്നാവിസിനെ കാണാറുണ്ടായിരുന്നു. മറ്റൊരു ക്രിമിനൽ മുന്ന യാദവിനെ ഫഡ്നാവിസ് സംരക്ഷിക്കുക മാത്രമല്ല, ഗവൺമെൻറ് ബോർഡിൽ നിയമനം നൽകുകയും ചെയ്തു’ -ബാലാസാഹിബ് തൊറാട്ട് ട്വിറ്ററിൽ ആരോപിച്ചു.
‘ഭാരതരത്ന ഇന്ദിര ഗാന്ധിയെ അപമാനിക്കുന്ന പരാമർശം സഞ്ജയ് റാവത്ത് പിൻവലിച്ചു. ഈ വിവാദം ഇവിടെ അവസാനിച്ചു. പക്ഷേ, ഭാവിയിൽ ഇത്തരം നിരുത്തരവാദപരവും അപ്രസ്ക്തവുമായ പ്രസ്താവനകൾ ആവർത്തിക്കാതിരിക്കാൻ റാവത്ത് ശ്രദ്ധിക്കണം’ -ബാലാസാഹിബ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.