പവാറിന്​ വധഭീഷണി; പൊറുക്കില്ലെന്ന്​ ഫഡ്​നാവിസ്​

മും​ബൈ: എ​ൻ.​സി.​പി ​അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​റി​ന് വ​ധ​ഭീ​ഷ​ണി. ഫേ​സ്​​ബു​ക്ക്, ട്വി​റ്റ​ർ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ്​ വ​ധ​ഭീ​ഷ​ണി. ത​ന്റെ വാ​ട്​​സ്ആ​പ്പി​ലും സ​ന്ദേ​ശം ല​ഭി​ച്ച​താ​യി മ​ക​ൾ സു​പ്രി​യ സു​ലെ എം.​പി പ​റ​ഞ്ഞു. സു​പ്രി​യ​യു​ടെ പ​രാ​തി​യി​ൽ പൊ​ലീ​സ്​ കേ​സെ​ടു​ത്തു.

പ​വാ​റ​ട​ക്ക​മു​ള്ള നേ​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത്​ പൊ​റു​ക്കി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്​​നാ​വി​സ്, ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​ർ​ക്ക്​ എ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്കാ​ൻ പൊ​ലീ​സി​ന്​ നി​ർ​ദേ​ശം ന​ൽ​കി. സം​സ്ഥാ​ന, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും പ​വാ​റി​ന്​ എ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ സ​ർ​ക്കാ​റി​നാ​കും ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്നും സു​പ്രി​യ പ​റ​ഞ്ഞു. 

Tags:    
News Summary - Devendra Fadnavis On Death Threats To Sharad Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.