മുംബൈ: ബി.ജെ.പി അധികാരത്തിൽ തിരിച്ചെത്തിയാൽ തദ്ദേശ തെരഞ്ഞെടുപ്പുകളിലെ ഒ.ബി.സി സംവരണം പുനഃസ്ഥാപിക്കുമെന്നും അതിന് കഴിഞ്ഞില്ലെങ്കിൽ തെൻറ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ്.
സംവരണ പരിധി (50 ശതമാനം) കവിഞ്ഞതിനെ തുടർന്ന് മറാത്ത സംവരണത്തോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പുകളിലെ 27 ശതമാനം ഒ. ബി.സി സംവരണവും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.
സംവരണം റദ്ദാക്കിയതിനെതിരെ നടന്ന പ്രതിഷേധ സമരത്തിൽ സംസാരിക്കെയാണ് ഫഡ്നാവിസിെൻറ പ്രസ്താവന. നാഗ്പൂരിൽ സമരത്തിന് നേതൃത്വം നൽകിയ ഫഡ്നാവിസിനെ അണികളോടൊപ്പം പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.