ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പിയുടെ തകർച്ചക്ക് കാരണം ദേവേന്ദ്ര ഫഡ്നാവിസിെൻറ അധികാര മോഹമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഫഡ്നാവിസിെൻറ ബാലിശമായ പ്രസ്താവനകളും ബി.ജെ.പിയുടെ തകർച്ചക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ശിവസേന മുഖപത്രം സാമ്നയിലായിരുന്നു വിമർശനം.
തെരഞ്ഞെടുപ്പിന് മുമ്പ് മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷമുണ്ടാവില്ലെന്നാണ് ഫഡ്നാവിസ് പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ എൻ.സി.പി അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഫഡ്നാവിസിന് പ്രതിപക്ഷ നേതാവായി മാറേണ്ടി വന്നുവെന്നും റാവത്ത് പരിഹസിച്ചു.
ഡൽഹിയിലുള്ളത് പോലെ മഹാരാഷ്ട്രയിൽ ആൾക്കൂട്ട ഭരണമുണ്ടാവില്ല. അഞ്ച് വർഷവും ശിവസേന സഖ്യസർക്കാർ തന്നെ മഹാരാഷ്ട്ര ഭരിക്കും. അജിത് പവാർ ബി.ജെ.പിയുമായി കൈകോർത്തത് സഖ്യ സർക്കാർ രുപീകരണം വേഗത്തിലാക്കിയെന്നും റാവത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.