മുംബൈ: മുൻ ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹരിൻ പാണ്ഡ്യയെ വധിക്കാൻ തങ്ങൾക്ക് ക്വേട്ടഷൻ നൽകിയത് ഡി.െഎ.ജി ആയിരുന്ന ഡി.ജി വൻസാരയാണെന്ന് സൊഹ്റാബുദ്ദീൻ വെളിപ്പെടുത്തിയതായി സി.ബി.െഎ കോടതിയിൽ സാക്ഷിമൊഴി. സൊഹ്റാബുദ്ദീെൻറ കൂട്ടാളിയായിരുന്ന അഅ്സം ഖാനാണ് സൊഹ്റാബുദ്ദീൻ, തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ വാദം കേൾക്കുന്ന സി.ബി.െഎ കോടതിയിൽ ശനിയാഴ്ച മൊഴി നൽകിയത്.
പാണ്ഡ്യയെ വധിക്കാൻ വൻസാരക്ക് നിർദേശം ലഭിച്ചത് ഉന്നതങ്ങളിൽ നിന്നാണെന്നും ഇയാൾ കോടതിയിൽ പറഞ്ഞു. അഅ്സം ഖാെൻറ മൊഴി ഇങ്ങനെ: സംസാരത്തിനിടെ ഹരിൻ പാണ്ഡ്യയെ കൊലപ്പെടുത്താൻ തനിക്കും നഇൗം ഖാൻ, ശാഹിദ് രാംപുരി എന്നിവർക്കുമാണ് ക്വട്ടേഷൻ ലഭിച്ചതെന്ന് സൊഹ്റാബുദ്ദീൻ വെളിപ്പെടുത്തുകയായിരുന്നു. അത് കേട്ട് ദുഃഖം തോന്നി. നല്ല മനുഷ്യനെയാണ് കൊന്നതെന്ന് ഞാൻ പ്രതികരിച്ചു. അപ്പോൾ വൻസാരയാണ് ക്വട്ടേഷൻ നൽകിയതെന്ന് സൊഹ്റാബുദ്ദീൻ പറയുകയായിരുന്നു. ഉന്നതങ്ങളിൽ നിന്നുള്ള ഉത്തരവാണെന്നും അവൻ പറയുകയുണ്ടായി.
എന്തുകൊണ്ടാണ് നേരത്തേ സി.ബി.െഎക്ക് മുന്നിൽ ഇക്കാര്യം പറയാതിരുന്നതെന്ന ചോദ്യത്തിന് സി.ബി.െഎ ഉദ്യോഗസ്ഥൻ മൊഴി സ്വീകരിച്ചില്ലെന്നായിരുന്നു അഅ്സം ഖാെൻറ മറുപടി. സൊഹ്റാബുദ്ദീെൻറ നിർദേശ പ്രകാരം തുളസീറാം പ്രജാപതിയും ഒരു പയ്യനുമാണ് കൊല നടത്തിയതെന്ന് സി.ബി.െഎ ഉദ്യോഗസ്ഥനോട് പറഞ്ഞിരുന്നു-അഅ്സം ഖാൻ കോടതിയിൽ പറഞ്ഞു.
സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിലെ ഒന്നാം പ്രതിയായിരുന്നു ഡി.ജി. വൻസാര. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് വൻസാരയെ കേസിൽനിന്ന് ഒഴിവാക്കിയത്. 2003 മാർച്ച് 26ന് പ്രഭാതസവാരി കഴിഞ്ഞ് കാറിൽ വിശ്രമിക്കുമ്പോൾ ഹരിൻ പാണ്ഡ്യ വെടിയേറ്റ് മരിക്കുകയായിരുന്നു. 2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ അദ്ദേഹം വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.