ന്യൂഡൽഹി: യാത്രക്കാരുടെ മോശം പെരുമാറ്റം റിപ്പോർട്ട് ചെയ്യാൻ വൈകിയതിൽ എയർ ഇന്ത്യക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 10 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഡിസംബർ ആറിന് എയർ ഇന്ത്യയുടെ പാരീസ് -ഡൽഹി വിമാനത്തിൽ യാത്രക്കാർ മോശമായി പെരുമാറിയിരുന്നു.
ജീവനക്കാരുടെ നിർദേശം പാലിക്കാതെ ഒരു യാത്രക്കാരൻ പുകവലിക്കുകയും മറ്റൊരു യാത്രക്കാരൻ യാത്രക്കാരിയുടെ സീറ്റിലും പുതപ്പിലും മൂത്രമൊഴിക്കുകയും ചെയ്തു. ഈ സംഭവങ്ങൾ ഇന്റേണൽ കമ്മിറ്റിക്ക് റഫർ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്.
നേരത്തെ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ ഡി.ജി.സി.എ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സംഭവത്തിൽ പൈലറ്റ്-ഇൻ-കമാൻഡിന്റെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.