മോപ വിമാനത്താവളത്തിന് എയ്റോഡ്രോം ലൈസൻസ് അനുവദിച്ച് ഡി.സി.ജി.എ

പനാജി: വിമാന സർവിസുകൾ ആരംഭിക്കുന്നതിനായി ഗോവയിലെ മോപ വിമാനത്താവളത്തിന് എയ്റോഡ്രോം ലൈസൻസ് അനുവദിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ.

ഗ്രീൻഫീൽഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. നാവിഗേഷൻ സിസ്റ്റം ടെസ്റ്റിംഗിന്റെ ഭാഗമായി ഇൻഡിഗോ എ-320 വിമാനം മുംബൈയിൽ നിന്ന് മോപ വിമാനത്താവളത്തിലേക്ക് പറത്തി.

വാണിജ്യ വിമാനങ്ങളുടെ എണ്ണം ഇരട്ടിപ്പിക്കുന്നതിനും വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനും മോപ വിമാനത്താവളം സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. എയർപോർട്ടിന്‍റെ ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേഷൻ, ട്രാൻസ്ഫർ എന്നിവ ജിഎംആർ ഗോവ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡാണ് ചെയ്യുന്നത്.

നാല് ഘട്ടങ്ങളിലായാണ് നിർമാണം. ആദ്യ ഘട്ടത്തിന് ശേഷം 4.4 ദശലക്ഷം യാത്രക്കാരെ പ്രതിവർഷം കൈകാര്യം ചെയ്യാനാകും. അവസാനഘട്ടത്തോടെ ഇത് 13.1 ദശലക്ഷത്തിലേക്ക് ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. 

Tags:    
News Summary - DGCA grants Goa’s Mopa airport aerodrome license

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.