ധർമ സൻസദ് വിദ്വേഷ പ്രസംഗം; ജിതേന്ദ്ര ത്യാഗിക്ക് താത്കാലിക ജാമ്യം

ന്യൂഡൽഹി: മുസ്ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത ഹരിദ്വാർ ധർമ സൻസദ് സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ജിതേന്ദ്ര ത്യാഗി എന്ന യു.പി ശിയ വഖഫ് ബോർഡ് മുൻ ചെയർമാൻ വസീം റിസ്വിക്ക് സുപ്രീംകോടതി താത്കാലിക ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ ആവശ്യങ്ങൾക്ക് മൂന്നു മാസത്തേക്കാണ് ജാമ്യം. വിദ്വേഷ പ്രസംഗത്തിൽ ഏർപ്പെടരുതെന്നും മാധ്യമങ്ങൾ വഴിയോ സമൂഹമാധ്യമങ്ങൾ വഴിയോ പ്രസ്താവന നടത്തരുതെന്നും കോടതി നിർദേശിച്ചു. കേസിൽ മാർച്ച് എട്ടിന് ഉത്തരാഖണ്ഡ് ഹൈകോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് ജിതേന്ദ്ര ത്യാഗി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹരജി കഴിഞ്ഞയാഴ്ച പരിഗണിക്കവെ ധർമ സൻസദ് സമ്മേളനത്തെ സുപ്രീംകോടതി രൂക്ഷമായി വിമർശിക്കുകയുമുണ്ടായി.

ധർമ സൻസദിലെ പ്രസംഗങ്ങള്‍ മൊത്തം സാഹചര്യം വഷളാക്കുന്നതാണെന്ന് പറഞ്ഞ കോടതി സമാധാനത്തോടെ ഒത്തൊരുമിച്ചു നിൽക്കൂ ജീവിതം ആസ്വദിക്കൂവെന്ന് പരാമർശം നടത്തുകയുണ്ടായി. ആളുകളെ ബോധവത്കരിക്കാന്‍ ഇറങ്ങും മുമ്പ് സ്വയം ബോധവത്കരിക്കണം. അവര്‍ ബോധവാന്മാരല്ലെന്നത് മൊത്തം സാഹചര്യം വഷളാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - Dharma Sansad hate speech; Jitendra Tyagi granted interim bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.