ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ സ്വഭാവമാണ് പ്രതീക്ഷിച്ച നേട്ടം ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിക്കാതിരിക്കാൻ കാരണമെന്ന് പാർട്ടി നേതാവ് സുബ്രമണ്യൻ സ്വാമി. തന്റെ കണക്കുകൂട്ടലുകള്‍ക്ക് ഏകദേശം സമീപത്താണ് ബി.ജെ.പിയുടെ സീറ്റ് നേട്ടമെന്നും താന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ ബി.ജെ.പി 300 സീറ്റ് നേടുമായിരുന്നുവെന്നും വോട്ടെണ്ണലിനിടെ അദ്ദേഹം പറഞ്ഞു.
ബി.ജെ.പി 220 സീറ്റ് നേടുമെന്നായിരുന്നു എന്റെ പ്രവചനം. അതിന് ഇപ്പോൾ ബി.ജെ.പി നേടിയ 237 സീറ്റുമായി വലിയ അന്തരമില്ല. താൻ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് അനുസരിച്ച് ബി.ജെ.പി പ്രവർത്തിച്ചിരുന്നുവെങ്കിൽ പാർട്ടിക്ക് 300 സീറ്റിലേറെ നേടാൻ സാധിക്കുമായിരുന്നു. മോദിയുടെ ഏകാധിപത്യ സ്വഭാവം പാർട്ടിയെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് സുബ്രമണ്യൻ സ്വാമി പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ 292 സീറ്റുകളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം നേടിയത്. കഴിഞ്ഞ തവണ എൻ.ഡി.എക്ക് 352 സീറ്റുണ്ടായിരുന്നു. 2019ൽ 94 സീറ്റിൽ വിജയിച്ച ഇൻഡ്യ സഖ്യം 233ലേക്ക് കുതിക്കുകയും ചെയ്തു. 400ലേറെ സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ടാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.