ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ചിത്രത്തിന് പകരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തത് ബംഗാളി നടന്‍റെ ചിത്രമെന്ന് ആരോപണം. സുഭാഷ് ചന്ദ്രേബാസിന്റെ ബയോപികിൽ നേതാജിയുടെ വേഷം ചെയ്ത പ്രസൻജിത് ചാറ്റർജിയുടെ ചിത്രമാണ് രാഷ്ട്രപതി ഭവനിൽ അനാച്ഛാദനം ചെയ്തതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വാദം.
125ാം ജന്മദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ ജനുവരി 23നാണ് നേതാജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തത്. രാഷ്ട്രപതിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചടങ്ങിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ് ചിത്രം മാറിയെന്ന വാദവുമായി മഹുവ മൊയ്ത്ര എം.പി ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തിയത്.
'അഞ്ചുലക്ഷം രൂപ രാമക്ഷേത്രത്തിന് സംഭാവന നൽകിയതോടെ നേതാജിയുടെ ബയോപിക്കിൽ അഭിനയിച്ച പ്രസൻജിത് ചാറ്റർജിയുടെ ചിത്രം രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. ഇന്ത്യയെ ദൈവം രക്ഷിക്കേട്ട (കാരണം സർക്കാറിന് തീർച്ചയായും അത് കഴിയില്ല) -മഹുവ മെയ്ത്ര ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രപതി പങ്കുവെച്ച ചിത്രത്തിനെതിരെ ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു. അതേസമയം സംഭവത്തിൽ രാഷ്ട്രപതി ഭവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.