ബിഹാറിലെ തോൽവിക്ക് കാരണം നേതൃത്വത്തിന്‍റെ പിടിപ്പുകേടാണെന്ന് പറഞ്ഞിട്ടില്ല -കോൺഗ്രസ് നേതാവ്

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് പാർട്ടി നേതൃത്വത്തിന്‍റെ മോശം പ്രകടനത്തെതുടർന്നാണെന്ന് താൻ അർത്ഥമാക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവും ജനറൽ സെക്രട്ടറിയുമായ താരിഖ് അൻവർ.

'പാർട്ടി നേതൃത്വത്തിന്‍റെ പിടിപ്പുകേട് മൂലമാണ് ബീഹാറിൽ തിരിച്ചടി നേരിട്ടതെന്ന് ഞാൻ പറഞ്ഞിട്ടില്ല, എന്തുകൊണ്ടാണ് ഞങ്ങൾ തോറ്റത് എന്ന് വിശകലനം ചെയ്യുമെന്നാണ് പറഞ്ഞത്. ബീഹാറിൽ നിന്നുള്ളയാളായതിനാൽ എനിക്ക്കൂടി ഉത്തരവാദിത്തമുണ്ട്. ഞാൻ ഒരു ജനറൽ സെക്രട്ടറി കൂടിയാണ്. തെരഞ്ഞെടുപ്പ് പരാജയം എ.ഐ.സി.സി വിശകലനം ചെയ്യും. പാഠം ഉൾക്കൊള്ളും -അദ്ദേഹം പറഞ്ഞു.

'സത്യം അംഗീകരിക്കണം. കോൺഗ്രസിന്‍റെ ദുർബല പ്രകടനം കാരണം ഗ്രാൻഡ് അലയൻസ് സർക്കാരിന് അധികാരത്തിലെത്താനായില്ല. ബീഹാറിലേക്കുള്ള എ.ഐ.എം.ഐ.എമ്മിന്‍റെ പ്രവേശനം ശുഭസൂചനയല്ല.'- എന്ന് കഴിഞ്ഞ ദിവസം അൻവർ ട്വീറ്റ് ചെയ്തിരുന്നു. ഇത് വിവാഹമായതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്ത് വന്നത്. 

Tags:    
News Summary - Didn't say loss in Bihar due to party leadership: Cong's Tariq Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.