'മരിച്ചതോ അതോ കൊന്നതോ?' കർണാടകയിലെ കൂട്ടമരണത്തെ കുറിച്ച്​ രാഹുൽഗാന്ധി

ബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാറിന്‍റെ കുറ്റകരമായ അനാസ്​ഥയാണ്​ ചാമരാജ്​ നഗറിൽ കോവിഡ്​ രോഗികളുടെ കൂട്ടമരണത്തിന്​ വഴിയൊരുക്കിയതെന്ന്​ കുറ്റപ്പെടുത്തി കോൺഗ്രസ്​. സംഭവത്തിൽ സർക്കാറിനെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽഗാന്ധിയും കർണാടക കോൺഗ്രസി​െൻറ ചുമതലയുള്ള രൺദീപ്​ സിങ്​ സുർജെവാലയും രംഗത്തെത്തി.

'മരിച്ചതോ അതോ കൊന്നതോ? ' എന്നായിരുന്നു ചാമരാജ്​ നഗറിലെ ദുരന്തത്തെ പരാമർശിച്ച്​ രാഹുൽഗാന്ധിയുടെ പ്രതികരണം. ഇരകളുടെ കുടുംബത്തിന്​​ അനുശോചനം അറിയിച്ച അദ്ദേഹം, ഭരണസംവിധാനങ്ങൾ ഉണരണമെങ്കിൽ ഇനിയുമെത്ര സഹിക്കണമെന്നും ​ട്വീറ്റിൽ ചോദിച്ചു.

യെദിയൂരപ്പ സർക്കാറിന്‍റെ അവഗണനയുടെ ഫലമാണിതെന്നും ആരോഗ്യ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹത്തെ അറസ്​റ്റ്​ ​െചയ്യണമെന്നും കർണാടക കോൺഗ്രസി​െൻറ ചുമതലയുള്ള എ.​െഎ.സി.സി ജനറൽ സെക്രട്ടറി രൺദീപ്​ സിങ്​ സുർജെവാല ആവശ്യപ്പെട്ടു. മരണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ഏറ്റെടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.



ദുരന്തത്തിനിരയായവർ കോവിഡ്​ ബാധിച്ച്​ മരിച്ചതാണോ അതോ സർക്കാറി​െൻറ കുറ്റകരമായ അനാസ്​ഥ കാരണം കൊല്ലപ്പെട്ടതാണോ എന്ന്​ കർണാടക കോൺഗ്രസ്​ തങ്ങളുടെ ഒൗദ്യോഗിക പേജിലെ ട്വീറ്റിൽ ചോദിച്ചു. ഇൗ മരണങ്ങളു​െട ഉത്തരവാദിത്തം ആര്​ ഏറ്റെടുക്കും? കർണാടക മുഖ്യമന്ത്രിയോ, ആരോഗ്യ മന്ത്രിയോ, പ്രധാനമന്ത്രിയോ? - കോൺഗ്രസ്​ ചോദിച്ചു.

24 പേരുടെ മരണത്തി​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ചാമരാജ്​ നഗർ ജില്ലാ ചുമതലയുള്ള മന്ത്രി സുരേഷ്​ കുമാറും ആരോഗ്യമന്ത്രി ഡോ.കെ. സുധാകറും ഉടൻ രാജിവെക്കണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആവശ്യമായ ഓക്‌സിജനുണ്ടെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെയും ആരോഗ്യമന്ത്രി ഡോ.കെ. സുധാകറിനെയും കെ.പി.സി.സി. പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ വിമര്‍ശിച്ചു. കുറ്റകരമായ അനാസ്ഥയാണ് ചാമരാജനഗറില്‍ 24 കോവിഡ് രോഗികള്‍ മരിക്കുന്നതിന് ഇടയാക്കിയത്. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകറും എന്തിനാണ് ഓക്‌സിജൻ ലഭ്യത സംബന്ധിച്ച്​ എല്ലാ ദിവസവും കള്ളം പറയുന്നതെന്നും സര്‍ക്കാറിന് ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ഇനിയും എത്രപേരാണ്​ മരിക്കുകയെന്നും ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

Tags:    
News Summary - Died or Killed rahul gandhi on karnataka oxygen shortage deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.