ഭുവനേശ്വർ: രാജ്യത്ത് ആദ്യമായി ഡീസൽ വില പെട്രോളിനെക്കാൾ കൂടുതൽ. ഒഡിഷയിൽ പെേട്രാളിെനക്കാൾ ലിറ്ററിന് 13 പൈസ കൂടുതലായാണ് ഞായറാഴ്ച ഡീസൽ വിറ്റത്. ഡീസൽ ലിറ്ററിന് 80.78 രൂപയായപ്പോൾ പെട്രോൾ വില 80.65 രൂപയാണ്. ശനിയാഴ്ചതന്നെ സംസ്ഥാനത്ത് ഡീസൽ പെട്രോളിനെ മറികടന്നിരുന്നു.
പെേട്രാളിനെ അപേക്ഷിച്ച് നികുതിയും ചില്ലറ വിൽപനക്കാർക്കുള്ള കമീഷനും അടിസ്ഥാന വിലയും (എണ്ണക്കമ്പനികൾ ചില്ലറ വിൽപനക്കാരിൽനിന്ന് ഇൗടാക്കുന്ന വില) കുറവായതിനാൽ രാജ്യത്ത് പരമ്പരാഗതമായി ഡീസൽ വില കുറഞ്ഞുതന്നെ നിൽക്കാറാണ് പതിവ്. എന്നാൽ, അടുത്തകാലത്തായി ഡീസലിെൻറ അടിസ്ഥാനവിലയിൽ അഞ്ചു രൂപയോളം (നികുതിയില്ലാതെ) വർധന വന്നതാണ് ഇൗ മാറ്റത്തിന് കാരണം.
കേന്ദ്ര എക്സൈസ് ഡ്യൂട്ടിയും ഡീലർ കമീഷനും കുറഞ്ഞുതന്നെനിന്നിട്ടും അടിസ്ഥാന വിലയിലെ വലിയ വർധനയാണ് കാലങ്ങളായുള്ള പെേട്രാൾ-ഡീസൽ വില വ്യത്യാസം മാറ്റിമറിച്ചത്. എണ്ണ കമ്പനികളുടെ രേഖകൾ പ്രകാരം, പെേട്രാൾ ലിറ്ററിന് 43.49 (നികുതിയില്ലാതെ) രൂപയും ഡീസലിന് 48.02 (നികുതിയില്ലാതെ) രൂപയുമാണ് ഡീലർ വില. ഇതിലേക്ക് കേന്ദ്ര എക്സൈസ് ഡ്യൂട്ടി (പെട്രോൾ:17.80, ഡീസൽ: 13.83 രൂപ), ഡീലർ കമീഷൻ (പെട്രോൾ:3.50, ഡീസൽ: 2.50 രൂപ) എന്നിവയും സംസ്ഥാന വാറ്റും ചേർന്ന തുകയാണ് ഉപയോക്താക്കളിൽനിന്ന് ഇൗടാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.