ന്യൂഡല്‍ഹി: മുസ്ലിം, ഇന്ത്യയിൽ ജീവിക്കാൻ പാടില്ലെന്ന് പറയുന്നയാൾ ഹിന്ദുവല്ലെന്ന് പറഞ്ഞ ആർ.എസ്.എസ് തലവൻ മോഹന്‍ ഭാഗവതിനെതിരെ മറുപടിയുമായി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങും അസദുദ്ദീൻ ഉവൈസിയും. മോദി, അമിത് ഷാ, ബി.ജെ.പി മുഖ്യമന്ത്രിമാർ എന്നിവർക്ക് ഇൗ വിദ്യാഭ്യാസം മോഹവൻ ഭാഗവത് നൽകുമോ എന്ന് ദിഗ്വിജയ് സിങ് ചോദിച്ചു. നിരപരാധികളായ മുസ്ലിംകളെ പീഡിപ്പിക്കുന്ന ബി.ജെ.പി നേതാക്കളെ പാർട്ടി പദവിയിൽനിന്ന് നീക്കാൻ അദ്ദേഹം നിർദേശിക്കുമോ എന്ന് ദിഗ്വിജയ് സിങ് ചോദിച്ചു.
പശുവിനെയും എരുമയേയും തിരിച്ചറിയാനാവാത്ത ക്രിമിനലുകള്‍ക്ക് ഒരു പ്രത്യേക മതക്കാരെ പേരു നോക്കി തിരിച്ചറിഞ്ഞ് കൊല്ലാന്‍ നന്നായി അറിയാമെന്ന് ഉവൈസി ട്വിറ്റ്ചെയ്തു. ഈ ക്രിമിനലുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ഹിന്ദുത്വ സര്‍ക്കാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയില്‍ അപകടകരമായ സാഹചര്യമാണുള്ളതെന്ന ഭയത്തിെൻറ കെണിയില്‍ മുസ്ലിംകൾ വീഴരുതെന്നും എല്ലാ ഇന്ത്യക്കാരുടെയും ഡി.എൻ.എ ഒന്നാണെന്നും ആർ.എസ്.എസിെൻറ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ നടത്തിയ പരിപാടിയിൽ ഭാഗവത് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.