ഭോപാൽ: ബി.ജെ.പിയുടെ ഭോപാലിലെ സ്ഥാനാർഥി പ്രജ്ഞ സിങ് ഠാകൂറിെന പരിഹസിച്ച് കോണ്ഗ്ര സ് സ്ഥാനാര്‍ഥി ദിഗ് വിജയ് സിങ്. ശപിച്ചു മറ്റുള്ളവരെ ഇല്ലാതാക്കാന്‍ കഴിയുന്നയാളാണ് പ് രജ്ഞ എങ്കില്‍ പാക് ഭീകര സംഘടനയായ ജയ്ശെ മുഹമ്മദിെൻറ തലവൻ മസ്ഊദ് അസ്ഹറിനെ ശ പിക്കണമെന്നു ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു.
പാകിസ്താനിലിരുന്ന് ആക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവരെ ഇത്തരത്തില്‍ ശപിച്ച് ഇല്ലാതാക്കാമെങ്കില്‍ ഭാവിയില്‍ നമുക്ക് മിന്നലാക്രമണങ്ങള്‍ ഒഴിവാക്കാം -അദ്ദേഹം പരിഹസിച്ചു. ഭോപാലിലെ അശോക് ഗാര്‍ഡന്‍സില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുംബൈ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായ പൊലീസ് ഓഫിസർ ഹേമന്ത് കര്‍ക്കരെ കൊല്ലപ്പെട്ടത് തെൻറ ശാപം മൂലമാണെന്നു നേരത്തേ പ്രജ്ഞ പറഞ്ഞത് വിവാദമായിരുന്നു.
ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും സിഖുകാരുമെല്ലാം സഹോദരങ്ങളായി കഴിയുന്നതാണ് ഇന്ത്യ. എന്നാൽ, ഹിന്ദുക്കൾ മാത്രം ഒന്നിക്കണമെന്നാണ് ഇക്കൂട്ടർ പറയുന്നത്്. നമ്മുടെ രാജ്യം 500 വർഷത്തോളം മുസ്ലിംകളാണ് ഭരിച്ചത്. ഒരു മതവും ആക്രമിക്കപ്പെട്ടില്ല. മതം വിൽക്കാൻ ശ്രമിക്കുന്നവരെ സൂക്ഷിക്കണം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തെൻറ പേര് പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പി കേന്ദ്രങ്ങള്‍ ഞെട്ടി. ഉമാഭാരതി, ബാബുലാല്‍ ഗൗര്‍ തുടങ്ങി മത്സരിക്കാന്നിന്നിരുന്നവര് പിന്‍വാങ്ങി. പിന്നീട് നാമനിര്‍ദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം വേറെ വഴിയില്ലാതെ പ്രജ്ഞയെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു- ദിഗ് വിജയ് സിങ് പറഞ്ഞു. മേയ് 12നാണ് ഭോപാലിലെ വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.