ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദിഗ്‍വിജയ് സിങ് ഇന്ന് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ് സിങ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനും മുൻ കേന്ദ്രമന്ത്രി ശശി തരൂരിനുമൊപ്പം ഒക്ടോബർ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഗെഹ്ലോട്ടും ഗാന്ധി നേതൃത്വത്തെ ചോദ്യം ചെയ്ത ജി 23 ഗ്രൂപ്പിലെ അംഗമായ ശശി തരൂരും കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നുവെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച നടക്കുന്നത്.
വ്യാഴാഴ്ച സോണിയാ ഗാന്ധിയെ കണ്ടതിനു ശേഷം പാർട്ടി നൽകുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറാണെന്ന് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് കോൺഗ്രസിന്റെ 'ഭാരത് ജോഡോ യാത്ര' നയിക്കുന്ന രാഹുൽ ഗാന്ധിക്കൊപ്പം ചേരാൻ ഗെഹ്‌ലോട്ട് കേരളത്തിലേക്ക് പറന്നു.
''പാർട്ടിയും ഹൈക്കമാൻഡും എനിക്ക് എല്ലാം തന്നു. കഴിഞ്ഞ 40-50 വർഷമായി ഞാൻ പാർട്ടിയുടെ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു. ഒരു പദവിയും എനിക്ക് പ്രധാനമല്ല, എനിക്ക് പ്രധാനം എന്ത് ഉത്തരവാദിത്തം ഞാൻ എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ്. എനിക്ക് നൽകിയിട്ടുണ്ട്,''- ഗെലോട്ട് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ച് എല്ലാം സോണിയ ഗെഹ്‍ലോട്ടിനെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തിങ്കളാഴ്ച ശശി തരൂരും സോണിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.