ജയിലിലും കുടുംബാധിപത്യത്തിന് വഴിതുറന്നു; ദിനകരന്‍ പാർട്ടി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി

തേനി: സഹോദരിയുടെ മകനെ പാര്‍ട്ടി ചുമതല എല്‍പ്പിച്ചാണ് എ.ഐ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ.ശശികല അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്. ജയലളിത 2011ല്‍ പുറത്താക്കിയ മുന്‍ എം.പി ടി.ടി.വി.ദിനകരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയും ഡപ്യുട്ടി ജനറല്‍ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തതോടെയാണ് ശശികല ജയിലിലിരുന്നും പാര്‍ട്ടിയെ നിയന്ത്രിക്കുമെന്ന സൂചന നല്‍കുന്നത്.

ജയലളിതക്കൊപ്പം തോഴിയായി ശശികല എത്തിയതിന് പിന്നാലെയാണ് അക്കാമകന്‍ ദിനകരനും എത്തിയത്. തെരഞ്ഞെടുപ്പ് യാത്രകളില്‍ ജയലളിതയുടെ സുരക്ഷ ചുമതലയായിരുന്നുവത്രെ. 1999ല്‍ പെരിയകുളം ലോകസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായാണ് രാഷ്ട്രിയ പ്രവേശനം. ഇപ്പോഴത്തെ കാവല്‍ മുഖ്യമന്ത്രി ഒ. പന്നീർസെല്‍വത്തിന് ജയലളിതയുമായി അടുക്കാന്‍ അവസരം ലഭിച്ചതും ദിനകരന്‍ പെരിയകുളത്ത് മല്‍സരിക്കാന്‍ എത്തിയ ശേഷമാണ്. പിന്നിട് പാര്‍ട്ടി ട്രഷററര്‍ ആയി ദിനകരന്‍ നിയമിക്കപ്പെട്ടു. എന്നാല്‍, 2004ലെ തെരഞ്ഞെടുപ്പില്‍  ജയിക്കാനായില്ല. പിന്നിട് രാജ്യസഭാംഗമാക്കി.

ശശികലക്കൊപ്പമാണ് പാര്‍ട്ടിയില്‍ നിന്നും പുറത്തായത്. ഫെറ കേസില്‍ ദിനകരനും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ശശികലയുടെ സഹായിയായി പ്രത്യക്ഷപ്പെട്ടതോടെ ദിനകരന്‍റ തിരിച്ച് വരവ് ഉറപ്പാക്കിയിരുന്നു.

Tags:    
News Summary - dinakaran deputy secretery aiadmk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.