ന്യൂഡൽഹി: കുറ്റം ആവർത്തിക്കുന്നത് രാഹുൽ ഗാന്ധിക്ക് ശീലമാണെന്ന് പൂർണേഷ് മോദി. 2019ലെ അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹരജിയെ എതിർത്തുകൊണ്ട് പൂർണേഷ് നൽകിയ മറുപടിയിലാണ് ഈ ആരോപണം. പൂർണേഷ് മോദിയാണ് 2019ൽ രാഹുലിനെതിരെ അപകീർത്തിക്കേസ് നൽകിയത്.
വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് നേതാക്കളുടെ പടയുമായി കോടതിയിൽ നേരിട്ട് ഹാജരായ രാഹുലിന്റെ നടപടി അങ്ങേയറ്റം ധിക്കാരപരമാണെന്നും കുട്ടികളുടെതു കണക്കെയുള്ള വാശിയുടെ വൃത്തികെട്ട പ്രകടനമാണ് നടത്തിയതെന്നും പൂർണേഷ് ചൂണ്ടിക്കാട്ടി. കോടതിയെ സമ്മർദത്തിലാക്കാനുള്ള അപക്വമായ നടപടിയാണിതെന്നും പൂർണേഷ് മറുപടിയിൽ ആരോപിച്ചു.
രാഹുൽ ഗാന്ധിക്ക് രണ്ടു വർഷത്തെ തടവു ശിക്ഷയാണ് സൂറത്ത് കോടതി വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് ഏപ്രിൽ 30 വരെ സാവകാശം നൽകുകയും ഏപ്രിൽ 13 വരെ രാഹുലിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ അപ്പീൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.