ലഖ്നോ: തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാൻ പൊലീസ് ഗൂഢാലോചന നടത്തുന്നുവെന്ന വർക്കിങ് പ്രസിഡൻറ് പ്രവീൺ തൊഗാഡിയയുടെ ആരോപണവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്തിൽ ഭിന്നത രൂക്ഷം. ആരോപണങ്ങളിൽ സംഘടനയുടെ കേന്ദ്ര നേതൃത്വത്തിലെ പലരും മൗനത്തിലാണ്. അതേസമയം, നിരവധി സംസ്ഥാന നേതാക്കൾ തൊഗാഡിയെക്കാപ്പമാണ്. കേന്ദ്ര നേതാക്കൾ മൗനംപാലിക്കുന്നതാണ് സംസ്ഥാന നേതാക്കളെ ചൊടിപ്പിച്ചത്.
അലഹബാദിൽ നടക്കുന്ന വി.എച്ച്.പി മാഗ് മേളയിലെ സന്യാസി സമ്മേളനത്തിൽ തൊഗാഡിയ പ്രശ്നം ചർച്ചചെയ്യാൻ മാർഗ്ദർശക് മണ്ഡലിെൻറ മുതിർന്ന അംഗം സ്വാമി ചിന്മയാനന്ദ് വിസമ്മതിച്ചതായാണ് റിപ്പോർട്ട്. ഇത്തരത്തിലുള്ള വിഷങ്ങൾ ചർച്ചചെയ്യാൻ സന്യാസി സമൂഹത്തിന് സമയമില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്. കേന്ദ്ര മന്ത്രി അശോക് തിവാരിക്കും സമാന അഭിപ്രായമാണ്.
മാഗ് മേളയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംബന്ധിക്കുന്നുണ്ട്. അതേസമയം, തങ്ങളുടെ ധർമസഭയിൽ വിഷയം ചർച്ച ചെയ്യുമെന്നായിരുന്നു സംസ്ഥാന നേതാക്കൾ പറഞ്ഞത്. അതിനിടെ, നരേന്ദ്ര മോദി സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയതിന് വർക്കിങ് പ്രസിഡൻറ് സ്ഥാനമൊഴിയാൻ തൊഗാഡിയയോട് ആർ.എസ്.എസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, ഒഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണത്രേ അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.