ബംഗളൂരു: അഡോൾഫ് ഹിറ്റ്ലറുടെ വ്യാജചിത്രത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയ ുടെ ചിത്രവും പങ്കുവെച്ച കോൺഗ്രസ് നേതാവ് ദിവ്യ സ്പന്ദനയുടെ നടപടി വിവാദത്തിൽ. കോൺ ഗ്രസിെൻറ സമൂഹമാധ്യമ വിഭാഗത്തിെൻറ തലപ്പത്തിരിക്കുന്ന ദിവ്യ ഇത്തരം വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്.
കുട്ടികളൊടൊപ്പമുള്ള അഡോൾഫ് ഹിറ്റ്ലറുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചിത്രങ്ങൾ ഒന്നിച്ചാണ് ദിവ്യ സ്പന്ദന തിങ്കളാഴ്ച സ്വന്തം ട്വിറ്ററിൽ പോസ് ചെയ്തത്.
What are your thoughts? pic.twitter.com/b8GcgKL2ih
— Divya Spandana/Ramya (@divyaspandana) April 29, 2019
ഹിറ്റ്ലറും മോദിയും കുട്ടികളോട് ഇടപഴകുന്നത് ഒരേ രീതിയിലാണെന്നാണ് ചിത്രം വ്യക്തമാക്കുന്നത്. എന്നാൽ, കുട്ടിയുടെ തോളിൽ പിടിച്ചുനിൽക്കുന്ന ഹിറ്റ്ലറുടെ ചിത്രം എഡിറ്റ് ചെയ്ത്, കുട്ടിയുടെ ചെവിയിൽ പിടിക്കുന്ന തരത്തിലാക്കി മുമ്പ് പ്രചരിച്ചിപ്പിരുന്ന വ്യാജ ചിത്രമാണ് ദിവ്യ പോസ്റ്റ് ചെയ്തത്.
2018 ജൂലൈയിലാണ് ഈ വ്യാജ ചിത്രം പ്രചരിച്ചിരുന്നത്. ‘എന്താണ് നിങ്ങളുടെ ചിന്ത’ എന്ന ചോദ്യത്തോടെയാണ് ദിവ്യസ്പന്ദന ചിത്രം ട്വീറ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.