ചെന്നൈ: ഡി.എം.കെ നേതാക്കളുടെയും ലോക്സഭാ സ്ഥാനാർഥികളുടെയും ഫോണുകൾ കേന്ദ്ര ഏജൻസികൾ ചോർത്തുന്നുവെന്ന ഗുരുതര ആരോപണവുമായി ഡി.എം.കെ. സ്ഥാനാർഥികൾ, അവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ കേന്ദ്ര സർക്കാറിന് കീഴിലുള്ള വിവിധ ഏജൻസികൾ ചോർത്തുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകി. ഡി.എം.കെ നേതാവ് ആർ.എസ് ഭാരതിയാണ് പരാതി നൽകിയത്.
ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ്, മറ്റു കേന്ദ്ര ഏജൻസികൾ എന്നിവക്കെതിരെയാണ് പരാതി. രാഷ്ട്രീയ എതിരാളികൾക്കെതിരെ ഇവർ പെഗാസസ് പോലുള്ള സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചത് മറക്കുവാനാകില്ല, നിയമവിരുദ്ധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് കേന്ദ്ര ഏജൻസികൾ ഫോണുകൾ ചോർത്തി ഇലക്ഷൻ പ്രചാരണത്തിന് ഉപയോഗിക്കുന്നത് -ഡി.എം.കെ പറഞ്ഞു.
സംഭവത്തിൽ ഉടൻ നടപടി വേണമെന്ന് ആർ.എസ് ഭാരതി തെരഞ്ഞെടുപ്പ് കമ്മീഷണറോട് ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.