സീറ്റ്​ നിഷേധിച്ചു; ഡി.എം.കെ എം.എൽ.എ ബി.ജെ.പിയിൽ

ചെന്നൈ: തമിഴ്​നാട്​ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാതിരുന്നതിനെ തുടർന്ന്​ ഡി.എം.കെ എം.എൽ.എ ബി.ജെ.പിയിൽ ചേർന്നു. തിരുപരകുണ്ട്രം എം.എൽ.എയായ ഡോ. പി. ശരവണനാണ്​ ബി.ജെ.പിയിലെത്തിയത്​.

നേരത്തേ ബി.ജെ.പിയിലായിരുന്ന ശരവണൻ ആറുവർഷം മുമ്പാണ്​ ഡി.എം.കെയിലെത്തുന്നത്​.

തെരഞ്ഞെടുപ്പിൽ സീറ്റ്​ നിഷേധിച്ചതാണ്​ പാർട്ടിമാറ്റത്തിന്​ കാരണം. ഏപ്രിൽ ആറിനാണ്​ തമിഴ്​നാട്ടിൽ തെരഞ്ഞെടുപ്പ്​്​.

'ആറുവർഷം മുമ്പ്​ ഞാൻ ബി.ജെ.പി അംഗമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്​ കീഴിൽ വീണ്ടുമെത്തി. വളരെ സന്തോഷവാനാണ്​. കൊറോണ വൈറസ്​ വാക്​സിൻ രാജ്യത്തിന്​ മാത്രമല്ല, മറ്റെല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കി. ഞങ്ങളുടെ നേതൃത്വത്തിന്‍റെ ആർക്കും നിഷേധിക്കാനാകാത്ത നേട്ടമാണിത്​' -ശരവണൻ പറഞ്ഞു. 

Tags:    
News Summary - DMK MLA Dr Saravanan joined BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.