കേന്ദ്രസർക്കാർ രഹസ്യമായി കൊണ്ടുവന്ന ബില്ലാണിത്; കുപ്പിയിൽ നിന്ന് ഭൂതം പുറത്തുവന്നത് പോലെ ബില്ല് പൊടുന്നനെ പ്രത്യക്ഷപ്പെടുകയായിരുന്നു -വിമർശനവുമായി കനിമൊഴി

ന്യൂഡൽഹി: കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വനിത ബില്ലിന് പിന്നിലെ നിഗൂഢ താൽപര്യങ്ങൾ സംബന്ധിച്ച് വിമർശനവുമായി ഡി.എം.കെ എം.പി കനിമൊഴി. സ്ത്രീകളെ ആരാധിക്കുന്നതും സല്യൂട്ട് ചെയ്യുന്നതും അവസാനിപ്പിച്ച് അവരെ തുല്യരായി നടക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അമ്മയെന്നോ സഹോദരിയെന്നോ ഭാര്യയെന്നോ വിളിക്കാൻ ആഗ്രഹിക്കാത്ത തങ്ങളെ തുല്യരായി കാണണമെന്നാണ് കനിമൊഴി ആവശ്യപ്പെട്ടത്. 27 മുടങ്ങിക്കിടക്കുന്ന ഒരു ബില്ല് അവതരിപ്പിക്കുന്നതിന് മുമ്പ് ബി.ജെ.പി തൽപരകക്ഷികളോട് കൂടി​യാലോചന നടത്തിയിട്ടുണ്ടോ എന്ന് ചോദിച്ചാണ് കനിമൊഴി പ്രസംഗം തുടങ്ങിയത്.

''കേന്ദ്രസർക്കാർ രഹസ്യമായാണ് ബില്ല് കൊണ്ടുവന്നതെന്നും അവർ ആരോപിച്ചു. പാർലമെന്റിന്റെ പ്രത്യേക സെഷൻ വിളിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. സർവകക്ഷി നേതാക്കളുടെ യോഗത്തിൽ വനിത ബില്ലിനെ കുറിച്ച് ഒരു പരാമർശവുമുണ്ടായില്ല. രാഷ്ട്രീയ നേതാക്കളെ ചർച്ചക്ക് വിളിച്ചിരുന്നോ എന്നും അറിയില്ല. പെട്ടെന്ന് ഞങ്ങളുടെ കമ്പ്യൂട്ടറുകളിൽ ഒരു ബില്ല് പൊങ്ങിവരികയായിരുന്നു. കുപ്പിയിൽനിന്ന് വന്ന ഭൂതത്തെ പോലെ...''-കനിമൊഴി പറഞ്ഞു.

ഇങ്ങനെയാണോ ഒരു സർക്കാർ പ്രവർത്തിക്കേണ്ടത് എന്നും കനിമൊഴി ചോദിച്ചു. തെരഞ്ഞെടുപ്പിനായി ബി.ജെ.പി കൊണ്ടുവന്ന ഒരായുധം മാത്രമാണിതെന്നും കനിമൊഴി കൂട്ടിച്ചേർത്തു.

Tags:    
News Summary - DMK MP Kanimozhi slams BJP over Women's Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.