ചെന്നൈ: നിർണായകമായ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ പളനിസാമിക്കെതിരെ വോട്ടുചെയ്യാൻ പ്രതിപക്ഷമായ ഡി.എം.കെ തീരുമാനിച്ചു. വർക്കിങ് ചെയർമാൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ വൈകിട്ട് ചേർന്ന എം.എൽ.എമാരുടെ യോഗത്തിലാണ് തീരുമാനം. പനീർസെൽവം വിഭാഗത്തിനു കരുത്തുപകരുന്നതാണ് ഡി.എം.കെയുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പിന് രഹസ്യബാലറ്റ് ഉപയോഗിക്കാൻ ആവശ്യപ്പെടാനും ഡി.എം.കെ യോഗം തീരുമാനിച്ചു.
ഡി.എം.കെ തീരുമാനത്തിനൊപ്പം നിൽക്കാൻ സഖ്യകക്ഷിയായ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്.98 എം.എൽ.എമാരാണ് ഡി.എം.കെ സഖ്യത്തിനുള്ളത്. ഇപ്പോഴുള്ള സർക്കാർ താൽക്കാലികമാണെന്നും ഉടൻ തന്നെ തിരഞ്ഞെടുപ്പിനു തയാറാകണമെന്നും സ്റ്റാലിൻ നേരത്ത പറഞ്ഞിരുന്നു. നിയമസഭയിൽ വരുമ്പോൾ ഒരിക്കലും തന്നെനോക്കി ചിരിക്കരുതെന്ന് രാവിലെ സ്റ്റാലിൻ പറഞ്ഞിരുന്നു. നേരത്തേ പന്നീർസെൽവം സ്റ്റാലിനെ നോക്കി ചിരിച്ചത് ശശികല വിഭാഗം ആയുധമാക്കിയത് സംബന്ധിച്ചായിരുന്നു പ്രസ്താവന.
അതേസമയം പന്നീർസെൽവം പക്ഷത്തുള്ള പ്രസിഡീയം ചെയർമാൻ മധുസൂധനൻ മുഖ്യമന്ത്രി പളനിസാമിയെ അണ്ണാ ഡി.എം.കെയിൽ നിന്നും പുറത്താക്കി. 13 ജില്ലാ സെക്രട്ടറിമാരെയും പുറത്താക്കിയിട്ടുണ്ട്. സേലം ജില്ലാ സെക്രട്ടറി കൂടിയാണ് പളനിസാമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.