ഭീരുക്കൾ പോരാടുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ എന്ന് കനിമൊഴി

ചെ​ന്നൈ: ത​മി​ഴ്‌​ന​ട​ന്‍ വിജയ് സേതുപതിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴുക്കിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡി.എം.കെ. വനിതാ വിഭാഗം സെക്രട്ടറിയും രാജ്യസഭ എം.പിയുമായ കനിമൊഴി. വിജയ് സേതുപതിയുടെ മകളെ ഭീഷണിപ്പെടുത്തുന്നത് ക്രൂരത മാത്രമല്ലെന്നും നമ്മുടെ സമൂഹത്തിന്‍റെ കെട്ടുറപ്പിനും വളരെ അപകടകരമാണെന്നും കനിമൊഴി ട്വീറ്റ് ചെയ്തു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയാണ് ഭീരുക്കളുടെ പോരാട്ടം. ഭീഷണി ലജ്ജാകരമാണ്. സ്ത്രീകളെയും കുട്ടികളെയും ട്രോളുന്നവരെ ശിക്ഷിക്കണം. കുറ്റവാളിക്കെതിരെ കർശന നടപടി പൊലീസ് സ്വീകരിക്കണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.

വിജയ് സേതുപതിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന് റി​ത്വിക് എ​ന്ന​യാ​ളു​ടെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ലൂടെയാണ് ഭീ​ഷ​ണി മുഴക്കിയത്. മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​ ഒ​രു​ക്കു​ന്ന 800 എ​ന്ന സി​നി​മ​യി​ല്‍ നി​ന്നും താ​രം പി​ന്മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്വി​റ്റ​റി​ലൂടെ ഭീ​ഷ​ണി​യു​യ​ര്‍​ന്ന​ത്.

ശ്രീ​ല​ങ്ക​യി​ലെ ത​മി​ഴ​ര്‍ അ​നു​ഭ​വി​ക്കു​ന്ന ദു​ഷ്‌​ക​ര​മാ​യ ജീ​വി​തം വി​ജ​യ് സേ​തു​പ​തി മ​ന​സി​ലാ​ക്കാ​ന്‍ അ​യാ​ളു​ടെ മ​ക​ളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീ​ഷ​ണി​യി​ലു​ള്ള​ത്. ഗായിക ചിൻമയി ഭീഷണി സന്ദേശം വന്ന അക്കൗണ്ടിനെ കുറിച്ച് പൊലീസിന് റിപ്പോർട്ട് ചെയ്തിരുന്നു.

നേ​ര​ത്തെ, ധോണിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണിയുയർത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.