ന്യൂഡൽഹി: കലാപത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഡി.എൻ.എ പരിശോധന നടത്താൻ കോടതിയിൽ നിന്നുള്ള ഉത്തരവ് കാത്തിരിക്കേണ്ടെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയോട് ഡൽഹി ഹൈകോടതി നിർദേശിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി നടത്തുന്ന ഡി.എൻ.എ പരിശോധന അടിയന്തരമായ പരിഗണിക്കണമെന്ന് ജസ്റ്റിസ് നവീൻ ചാവ്ല ഉത്തരവിട്ടു.
ഫെബ്രുവരി 25 മുതൽ മകനെ കാണാതായ സാജിദ് അലിയാണ് ഡി.എൻ.എ പരിശോധനക്ക് അനുമതി തേടി കോടതിയിൽ ഹരജി നൽകിയത്. കത്തിക്കരിഞ്ഞ നിലയിൽ 27 ന് ഒരു മൃതദേഹം ലഭിച്ചിരുന്നു. ഇത് സാജിദ് അലിയുടെ മകനാണെന്ന സംശയുമുണ്ടായിരുന്നു. എന്നാൽ, ഡി.എൻ.എ പരിശോധനയിലൂടെ മാത്രമേ മൃതദേഹം തിരിച്ചറിയാനാകൂ എന്നതിനാൽ മാർച്ച് 3 ന് സാമ്പിളുകളെടുത്തു. അതിന് ശേഷം നടപടിയൊന്നും ഉണ്ടായില്ല.
ഫോറൻസിക് സയൻസ് ലബോറട്ടറിയും ഡൽഹി സർക്കാറും കോടതിയുടെ അനുമതി കാത്തിരിക്കുകയാണെന്നാണ് കോടതിയിൽ അറിയിച്ചത്. സാജിദ് അലിയുടെ മകൻെറ മൃതദേഹമല്ല ലഭിച്ചെതന്നാണ് പരിശോധനഫലമെങ്കിൽ കാണാതായ മകനുവേണ്ടി അന്വേഷണം നടത്താനുള്ള അദ്ദേഹത്തിൻെറ സമയമാണ് നഷ്ടപ്പെടുകയെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകൾക്ക് മുൻഗണന കൊടുക്കണമെന്നും കോടതി പറഞ്ഞു.
ഇന്ന് തന്നെ പരിശോധനാ നടപടിക്ക് തയാറാെണന്ന് ലാബ് അധികൃതർ കോടതിൽ അറിച്ചു. എന്നാൽ, ഫലം ലഭിക്കാൻ 15 ദിവസത്തെ സമയമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.