ലക്നേൗ: രാജ്യം കൊറോണ വൈറസ് ഭീതിയിൽ തുടരുേമ്പാഴും വിദ്വേഷം വമിപ്പിക്കുന്ന പ്രസ്താവനകൾ തുടരുന്നു. മുസ് ലിം കച്ചവടക്കാരിൽ നിന്നും പച്ചക്കറി വാങ്ങരുതെന്ന വാദവുമായി ഉത്തർപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ സുരേഷ് തി വാരിയാണ് രംഗത്തെത്തിയിരിക്കുന്നത്.
ദേരിയ ജില്ലയിലെ ബർഹാജ് മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആണ് ഇയാൾ. ഇന്ത്യയിൽ വിദ്വേഷപ്രചരണം അതിരൂക്ഷമായി തുടരുന്നത് അന്താരാഷ്ട്രതലത്തിൽ തന്നെ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഇതിനെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതും ഐക്യത്തിന് ആഹ്വാനം ചെയ്തിരുന്നു.
സുരേഷ് തിവാരിയുടെ പ്രസ്താവനക്കെതിരെ സമാജ്വാദി പാർടി വക്താവ് അനുരാഗ് ബദൗരിയ രംഗത്തെത്തി. മനുഷ്യർ വെല്ലുവിളി നേരിടുന്ന സമയങ്ങളിൽ പോലും ബി.ജെ.പി നേതാക്കൾ വെറുപ്പ് പ്രചരിപ്പിക്കുന്ന തിരക്കിലാണ്. ഇത്തരം ആളുകളെ നല്ല അടികൊടുത്ത് ജയിലിലാക്കണമെന്നും അനുരാഗ് ബദൗരിയ പ്രതികരിച്ചു. അടുത്തിടെ ഡൽഹിയിൽ മുസ്ലിം കച്ചവടക്കാരനെ പേരുചോദിച്ച് മർദിച്ച സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.